ചീഫ് സെക്രട്ടറിയും ഡി.ജി.പിയും രാജ്‌ഭവനില്‍ ഹാജരാകില്ലെന്ന് ഗവർണർക്ക് മുഖ്യമന്ത്രിയുടെ കത്ത്

ചീഫ് സെക്രട്ടറിയും ഡി.ജി.പിയും രാജ്‌ഭവനില്‍ ഹാജരാകില്ലെന്ന് ഗവർണർക്ക് മുഖ്യമന്ത്രിയുടെ കത്ത്.

സര്‍ക്കാറിനെ അറിയിക്കാതെ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താന്‍ ഗവര്‍ണര്‍ക്ക് അധികാരം ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി കത്തയച്ചത്.

മുഖ്യമന്ത്രിയുടെ അഭിമുഖത്തില്‍ മലപ്പുറം ജില്ലയെ സംബന്ധിച്ച്‌ നടത്തിയ വിവാദ പരാമർശത്തിലെ വിശദാംശങ്ങള്‍ തേടിയാണ് ഗവർണർ ചീഫ് സെക്രട്ടറിയെ വിളിപ്പിച്ചത്. ഡി.ജി.പിക്കൊപ്പം രാജ്ഭവനിലെത്തി കാര്യങ്ങള്‍ വിശദീകരിക്കാനായിരുന്നു നിർദേശം.

മലപ്പുറം ജില്ലയില്‍ സ്വർണക്കടത്തിലൂടെയും ഹവാല ഇടപാടിലൂടെയും പണമെത്തുന്നതായും ഈ പണം ദേശവിരുദ്ധപ്രവർത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതായും ‘ദ ഹിന്ദു’വിന് നല്‍കിയ അഭിമുഖത്തില്‍ മുഖ്യമന്ത്രി പറഞ്ഞിരുന്നു.

വിവാദമായതോടെ ഇതു മുഖ്യമന്ത്രി നിഷേധിക്കുകയും ‘ദ ഹിന്ദു’ ഖേദപ്രകടനം നടത്തുകയും ചെയ്തിരുന്നു.എന്നാല്‍, അഭിമുഖത്തിലെ വെളിപ്പെടുത്തലില്‍ വിശദീകരണം തേടി ഗവർണർ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നെങ്കിലും മറുപടി ലഭിച്ചിരുന്നില്ല.

Leave a Reply

spot_img

Related articles

പൂജാ ബംബർ ഫലം പ്രഖ്യാപിച്ചു

പൂജാ ബംബർ ഫലം പ്രഖ്യാപിച്ചു. 12 കോടി ആലപ്പുഴയിൽ വിറ്റ JC 325526 ടിക്കറ്റിന്. രണ്ടാം സമ്മാനം ഒരു കോടി വീതം 5 പേർക്ക്.JA...

അപേക്ഷകൾ ക്ഷണിക്കുന്നു

കേരള സർക്കാരിൻ്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നൈപുണ്യ പരിശീലന സ്ഥാപനമായ അസാപ് കേരള കമ്യൂണിറ്റി സ്കിൽ പാര്‍ക്ക് പാമ്പാടിയിൽ (കോട്ടയം) ‍ഡിസംബര്‍ മാസത്തില്‍...

അപേക്ഷ ക്ഷണിച്ചു

എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി വകുപ്പിന് കീഴിലുള്ള വി ആര്‍ഡിഎല്‍ ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ സയന്റിസ്റ്റ് ബി (മെഡിക്കല്‍ ആന്റ് നോണ്‍ മെഡിക്കല്‍)...

സിപിഎം വിട്ട മധു മുല്ലശേരിക്കും മകനും ബിജെപി അംഗത്വം നൽകി

സിപിഎം വിട്ട മധു മുല്ലശേരിക്കും മകൻ മിഥുൻ മുല്ലശേരിക്കും ബിജെപി അംഗത്വം നൽകി. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനാണ് അംഗത്വം...