പിണറായി വിജയനെതിരെ നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് പിവി അന്‍വര്‍

മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് പിവി അന്‍വര്‍ എംഎല്‍എ.തനിക്ക് നാക്കുപിഴവ് സംഭവിച്ചതാണെന്ന് അന്‍വര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച വിഡിയോയില്‍ പറഞ്ഞു. മാധ്യമങ്ങളോട് നടത്തിയ പരാമര്‍ശത്തിലാണ് അന്‍വര്‍ മാപ്പുപറഞ്ഞത്.

നിയമസഭ മന്ദിരത്തിന് മുന്നില്‍വെച്ച് നടത്തിയ പത്രസമ്മേളനത്തില്‍ എനിക്ക് വലിയ നാക്കുപിഴ സംഭവിച്ചു. സഭ സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയപ്പോള്‍ എന്റെ ഓഫീസാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയത്. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെക്കുറിച്ച് ‘പിണറായി അല്ല പിണറായിയുടെ അപ്പന്റെ അപ്പന്‍ പറഞ്ഞാലും ഞാന്‍ മറുപടി കൊടുക്കും’ എന്ന പരാമര്‍ശം ഉണ്ടായി. അപ്പന്റെ അപ്പന്‍ എന്ന രീതിയില്‍ അല്ല ഉദ്ദേശിച്ചത്. എന്നെ കള്ളനാക്കിക്കൊണ്ട് മുഖ്യമന്ത്രി നടത്തിയ പരാമര്‍ശത്തിനോട് എത്ര വലിയ ആളാണെങ്കിലും ഞാന്‍ പ്രതികരിക്കും എന്നാണ് ഉദ്ദേശിച്ചത്. എന്റെ വാക്കുകള്‍ അങ്ങനെ ആയിപ്പോയതില്‍ ഖേദമുണ്ട്. മുഖ്യമന്ത്രിയോടും കുടുംബത്തോടും മാപ്പ് ചോദിക്കുന്നു’, പിവി അന്‍വര്‍ വിഡിയോയില്‍ പറഞ്ഞു.

അമേരിക്കയില്‍ പോയി ജീവിക്കാന്‍ പോകുകയാണെന്നും അതിനുള്ള സംവിധാനം റിയാസും മുഖ്യമന്ത്രിയുടെ മകളും കൂടി ഒരുക്കുകയാണെന്നും അന്‍വര്‍ നിയമസഭാ മന്ദിരത്തിനു മുന്നില്‍ വച്ച് മാധ്യമങ്ങളോടു പറഞ്ഞു. ഈ കപ്പല്‍ മുങ്ങാന്‍ പോകുന്ന കപ്പലാണെന്നും കപ്പിത്താനും കുടുംബവും മാത്രം രക്ഷപ്പെടുന്ന രാഷ്ട്രീയത്തിലേക്കാണ് കേരളം പോകുന്നതെന്നും അന്‍വര്‍ പറഞ്ഞു.

Leave a Reply

spot_img

Related articles

തുഷാര്‍ ഗാന്ധിയെ തടഞ്ഞ ബിജെപി നടപടി മതേതര കേരളത്തിന് അപമാനം; കെ. സുധാകരന്‍

നെയ്യാറ്റിന്‍കരയില്‍ മഹാത്മാ ഗാന്ധിയുടെ ചെറുമകന്‍ തുഷാര്‍ ഗാന്ധിയെ തടഞ്ഞ ആര്‍ എസ് എസിന്റെയും ബിജെപിയുടെയും നടപടി മതേതര കേരളത്തിന് അപമാനമാണെന്ന് കെപിസിസി പ്രസിഡന്റ് കെ....

ഇന്ന് ആറ്റുകാല്‍ പൊങ്കാല ; ഭക്തജന സഹസ്രങ്ങളെക്കൊണ്ട് നിറഞ്ഞു കവിഞ്ഞ് തലസ്ഥാനം

തിരുവനന്തപുരത്തെങ്ങും ഭക്തരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്നലെ വൈകീട്ട് ദേവീദർശനത്തിനായി ആറ്റുകാല്‍ ക്ഷേത്രത്തില്‍ നീണ്ട ക്യൂ ഉണ്ടായിരുന്നു.രാവിലെ 9.45 ന് ശുദ്ധ പുണ്യാഹത്തോടെ പൊങ്കാല...

മന്ത്രി വീണാ ജോര്‍ജ് ആറ്റുകാല്‍ സന്ദര്‍ശിച്ചു

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആറ്റുകാല്‍ സന്ദര്‍ശിച്ച് പൊങ്കാലയോടനുബന്ധിച്ച് ഭക്തര്‍ക്കായി ആരോഗ്യ വകുപ്പ് ഒരുക്കിയിരിക്കുന്ന ക്രമീകരണങ്ങള്‍ വിലയിരുത്തി. ആരോഗ്യ വകുപ്പ്, ആയുഷ് വകുപ്പ്...

വനിതാ കമ്മീഷന്‍ സിറ്റിങ്; 10 കേസുകള്‍ തീര്‍പ്പാക്കി

കേരള വനിതാ കമ്മീഷന്റെ നേതൃത്വത്തില്‍ ആശ്രാമം ഗസ്റ്റ് ഹൗസ് ഹാളില്‍ നടന്ന ജില്ലാതല അദാലത്തില്‍ 10 കേസുകള്‍ തീര്‍പ്പാക്കി. കമ്മീഷന്‍ അംഗം അഡ്വ. ഇന്ദിര...