ഓണം ബംബർ 25 കോടിയുടെ ഭാഗ്യവാൻ കർണാടക സ്വദേശി അൽത്താഫ്

കർണാടക സ്വദേശി അല്‍ത്താഫ് ഈ വർഷത്തെ ഓണം ബംബർ ലോട്ടറി 25 കോടിയുടെ ഭാഗ്യവാൻ. ഇന്ന് രാവിലെയാണ് അൽത്താഫാണ് ഭാഗ്യവാൻ എന്ന് കണ്ടെത്തിയത്.

സ്വന്തമായി വീടില്ലാത്ത അല്‍ത്താഫ് വാടക വീട്ടിലാണ് കഴിയുന്നത്. നിലവിൽ മെക്കാനിക്കായി ജോലി ചെയ്ത് വരുന്നു. 15 കൊല്ലമായി ലോട്ടറി ടിക്കറ്റ് എടുക്കുന്നുണ്ട്.

സ്വന്തമായി ഒരു വീട് വയ്ക്കണമെന്നാണ് ആഗ്രമെന്ന് അല്‍ത്താഫ് പറഞ്ഞു. കർണാടക സ്വദേശിയായ നാഗരാജ് എന്ന ലോട്ടറി ഏജൻ്റിൻ്റെ വയനാട്ടിലെ ലോട്ടറിക്കടയില്‍ നിന്നാണ് അല്‍ത്താഫ് ലോട്ടറിയെടുത്തത്.കര്‍ണാടക പാണ്ഡ്യപുര സ്വദേശിയാണ് അല്‍ത്താഫ്. മെക്കാനിക്കായ അല്‍ത്താഫ് എടുത്ത TG 434222 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.

Leave a Reply

spot_img

Related articles

നിർത്തിയിട്ട തടി ലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു

നിർത്തിയിട്ട തടി ലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു.ഒപ്പമുണ്ടായിരുന്ന മറ്റൊരു യുവാവിനെ സാരമായ പരിക്കോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാവാലം സ്വദേശികളായ ശരത്...

ആർ. സുഗതനെ അയോഗ്യതയിൽ നിന്ന് സംരക്ഷിക്കാൻ കത്ത് നൽകിയ സംഭവത്തിൽ തദ്ദേശ വകുപ്പ് അണ്ടർ സെക്രട്ടറി ഡോ. ചിത്രയെ സസ്പെൻഡ് ചെയ്‌തു

തദ്ദേശ വകുപ്പ് അണ്ടർ സെക്രട്ടറി ഡോ. ചിത്രയെ സസ്പെൻഡ് ചെയ്‌തു.തിരുവനന്തപുരം നഗരസഭ കൗൺസിലർ ആർ. സുഗതനെ അയോഗ്യതയിൽ നിന്ന് സംരക്ഷിക്കാൻ കത്ത് നൽകിയ സംഭവത്തിൽ...

ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തിയ ലൈറ്റ് ബോയ് പിടിയിൽ

വനമേഖലയിലെ ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തിയ ലൈറ്റ് ബോയ് പിടിയിൽ.മഹാരാഷ്ട്ര സ്വദേശി, കളമശ്ശേരി മെട്രോ സ്റ്റേഷനിലെ സ്കാനിങ്ങിനിടെയാണ് പിടിയിലായത്.അതിരപ്പിള്ളി വനമേഖലയിൽ ജോജു ജോസഫ് നായകനായ സിനിമയുടെ...

തെരുവില്‍ നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നവ‍ർക്കെതിരെ കർശന നടപടി

തെരുവുനായ നിയന്ത്രണത്തിന് അടിയന്തര നടപടികള്‍ നി‍ർദേശിച്ച്‌ തദ്ദേശസ്ഥാപനങ്ങള്‍ക്ക് സ‍ർക്കാരിന്‍റെ സർക്കുലർ.ഷെല്‍ട്ടർ ഹോമുകള്‍ വേഗത്തില്‍ തയ്യാറാക്കണമെന്നും നായ്ക്കളെ പിടികൂടാൻ പ്രത്യേക ഡ്രൈവ് നടത്തണമെന്നുമാണ് നി‍ർദേശം.തെരുവുനായശല്യത്തിന് പരിഹാരം...