സ്കൂളിലെ പഴയ ആസ്ബസ്‌റ്റോസ് ഷീറ്റുകൾ നീക്കുന്നതുമായി ബന്ധപ്പെട്ടു പ്രധാനാധ്യാപികയും അധ്യാപകനും തമ്മിൽ സ്‌കൂളിലുണ്ടായ തർക്കത്തിനൊടുവിൽ പ്രധാനാധ്യാപിക കുഴഞ്ഞുവീണു.
എരുമേലി കാളകെട്ടി ഗവ. ട്രൈബൽ എൽപി സ്‌കൂളിലാണു സംഭവം. അബോധാവ സ്‌ഥയിലായ പ്രധാനാധ്യാപിക ജെയിൻ ജി. മരിയയെ കാഞ്ഞിര പ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പൊലീസിൽ മൊഴി കൊടുത്തിട്ടുണ്ട്.
സ്‌കൂളിൻ്റെ മുകളിൽ പാകിയിരുന്ന പഴയ ആസ്ബസ്‌റ്റോസ് ഷീറ്റുകൾ മാറ്റി പുതിയതു സ്ഥാപിച്ചപ്പോൾ പഴയ ഷീറ്റുകൾ, ലൈഫ് പദ്ധതിയിൽ നിർമിക്കുന്ന ഒരു വീടിനു കൈമാറാൻ പിടിഎയുടെ നിർദേശപ്രകാരം പഞ്ചായത്തിൻ്റെ അനുമതിയോടെ തീരുമാനിച്ചിരുന്നു. ഇതിനായി പഞ്ചായത്തിൽനിന്നുള്ള ഉത്തരവ് ഹാജരാക്കിയപ്പോൾ അതിൽ അപാകതയുള്ളതിനാൽ പ്രധാനാധ്യാപിക പുതിയ ഉത്തരവ് ആവശ്യ പ്പെട്ടു.
ഈ സമയം സ്കൂളിലെ അധ്യാപകൻ ഓഫിസിലെത്തി പ്രധാനാധ്യാപികയെ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. ഭയന്ന് പുറത്തേക്കോടിയപ്പോൾ തളർന്നു വീണെന്നു ജെയിൻ പറഞ്ഞു.അതേസമയം, പ്രധാനാധ്യാപി കയുടെ നടപടി ചോദ്യം ചെയ്യുക മാത്രമാണു ചെയ്തതെന്നും ഭീഷണിപ്പെടുത്തിയില്ലെന്നും അധ്യാപകൻ പറഞ്ഞു.