വയനാട് ദുരന്ത സഹായ പാക്കേജിന് ഓർത്തഡോക്സ് സഭ മാനേജിംഗ് കമ്മിറ്റിയുടെ അംഗീകാരം

വയനാട്ടിൽ പ്രകൃതി ദുരന്തത്തിന് ഇരയായവർക്കുള്ള അഞ്ചുകോടി രൂപയുടെ ധനസഹായ പാക്കേജിന് ഇന്നലെ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ കൂടിയ സഭാ മാനേജ് കമ്മിറ്റി അംഗീകാരം നൽകി.

കൂടുതൽ ഭവന ദാനത്തിന് ആളുകൾ എത്തുന്ന പക്ഷം മറ്റ് പദ്ധതികൾക്കായും ഈ തുക വിനിയോഗിക്കാമെന്നും യോഗം അഭിപ്രായപ്പെട്ടു. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവാ അധ്യക്ഷത വഹിച്ചു.

സക്കറിയ മാർ അപ്രേം മെത്രാപ്പോലീത്ത ധ്യാനം നയിച്ചു. ദിവംഗതനായ സഭ ഗുരുരത്നം ഫാ. ഡോ. ടി ജെ ജോഷ്വാ , മാനേജിംഗ് കമ്മിറ്റി അംഗം ഫാ. ജി.കൊശി, മുൻ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ഫാ. എബ്രഹാം തോമസ്, സി വി കുര്യാക്കോസ് കോറപ്പിസ്കോപ്പ, ശ്രീ സാം ചെറിയാൻ എന്നിവരുടെ ദേഹവിയോഗത്തിലും കുവൈറ്റിൽ വച്ചുണ്ടായ തീപിടുത്തത്തിൽ സഭാംഗങ്ങൾ ഉൾപ്പെടെയുള്ളവരുടെ വിയോഗത്തിലും 56 വർഷം മുമ്പ് മരണപ്പെട്ട സഭാംഗമായ ധീര ജവാൻ ശ്രീ തോമസ് ചെറിയാന്റെ വീര മൃത്യുവിലും, വയനാട് ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് വേണ്ടിയും ജർമ്മനിയിൽ കൊല്ലപ്പെട്ട ആദം ജോസഫിന്റെ നിര്യാണത്തിലും അനുശോചനം രേഖപ്പെടുത്തുകയും പ്രാർത്ഥന നടത്തുകയും ചെയ്തു .

2023 – 2024 സാമുദായ വരവ് ചെലവുകളുടെ കണക്കുകൾ അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ അവതരിപ്പിച്ചു. തിരുവനന്തപുരത്ത് നിർമ്മിക്കുന്ന പി ആർ സെന്ററിന്റെയും, കോട്ടയം പരത്തും പാറയിൽ ആരംഭിച്ച ആയുർവേദ ആശുപത്രിയുടെയും നിർമ്മാണ പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി. 2024 25 വർഷത്തേക്കുള്ള ഓഡിറ്റർമാരായി വർഗീസ് പോളിനെയും സാജു സി കുരുവിളയെയും തെരഞ്ഞെടുത്തു. കാനഡ, ഏഷ്യാ പസഫിക് എന്ന പേരിൽ പുതിയ രണ്ട് ഭദ്രാസനങ്ങൾ രൂപീകരിക്കുന്നതിനുള്ള ശുപാർശ യോഗം അംഗീകരിച്ചു. വെദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വര്‍ഗീസ് അമയില്‍, അൽമായ ട്രസ്റ്റി റോണി വര്‍ഗീസ് ഏബ്രഹാം എന്നിവർ പ്രസംഗിച്ചു

Leave a Reply

spot_img

Related articles

വനംവകുപ്പിനെ ജനസൗഹൃദമാക്കും: മന്ത്രി എ കെ ശശീന്ദ്രന്‍

മനുഷ്യന്‍, വനം, മൃഗം മൂന്നുഘടകങ്ങളെയും ജനപങ്കാളിത്തത്തോടെ സംരക്ഷിച്ചുകൊണ്ടുള്ള ജനസൗഹൃദ വകുപ്പായി വനംവകുപ്പിനെ മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് വനംവകുപ്പ് മന്ത്രി എ. കെ ശശീന്ദ്രന്‍...

നടപ്പാതയിലെ പരസ്യ ബോർഡുകൾ: പരാതികൾ പരിഹരിക്കാൻ സ്ഥിരം സമിതി രൂപീകരിക്കണം; മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: ഹൈക്കോടതിയും മനുഷ്യാവകാശ കമ്മീഷനും നിരവധി ഉത്തരവുകൾ നൽകിയിട്ടുണ്ടെങ്കിലും കാഴ്ച പരിമിതിയുള്ളവരെ പോലും ബുദ്ധിമുട്ടിക്കുന്ന തരത്തിൽ നടപ്പാതകളിൽ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തി പരസ്യബോർഡുകൾ സ്ഥാപിക്കുന്ന...

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്; മുഖ്യമന്ത്രി

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കേരള പത്രപ്രവർത്തക യൂണിയൻ 60-ാം സംസ്ഥാന സമ്മേളനം കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി....

0484 എയ്റോ ലോഞ്ചിൽ ബുക്കിങ് തുടങ്ങി

കൊച്ചി വിമാനത്താവളത്തിലെ ടെർമിനൽ 2-ൽ സെപ്റ്റംബർ 1 ന് ഉദ്‌ഘാടനം ചെയ്ത 0484 എയ്റോ ലോഞ്ചിന്റെ 41 ഗസ്റ്റ് റൂമുകൾ പ്രവർത്തനസജ്ജമായി. തിങ്കളാഴ്ച മുതൽ യാത്രക്കാർക്കും...