ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട് പിടിയിലായ ഗുണ്ടാത്തലവൻ ഓം പ്രകാശിന്റെ കൂട്ടാളി പുത്തൻപാലം രാജേഷ് പിടിയിൽ.
കോട്ടയം കോതനല്ലൂരിൽ നിന്നുമാണ് രാജേഷിനെ പൊലീസ് പിടികൂടിയത്.
പീഡനക്കേസിൽ പ്രതിയായ ഇയാൾ ഒളിവിൽ കഴിഞ്ഞ് വരുന്നതിനിടയിലാണ് പിടിയിലാകുന്നത്.
കോട്ടയം ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്‌ക്വാഡും കടുത്തുരുത്തി പൊലീസ് സംഘവും ചേർന്നാണ് രാജേഷിനെ വലയിലാക്കിയത്.
കൊച്ചിയിലെ ലഹരി പാർട്ടിയിൽ രാജേഷിന് ബന്ധമുണ്ടോ എന്ന് പൊലീസ് പരിശോധിക്കും.