മഹാനവമിയെ വരവേറ്റ് ക്ഷേത്രങ്ങള്‍

നവരാത്രി ആഘോഷങ്ങളുടെ നിറവില്‍ മഹാനവമിയെ വരവേറ്റ് ക്ഷേത്രങ്ങള്‍.

മഹാനവമി ദിനത്തില്‍ ഗ്രന്ഥപൂജ, ആയുധപൂജകള്‍, വിശേഷാല്‍ പൂജകള്‍ എന്നിവ നടക്കും. പ്രധാന ക്ഷേത്രങ്ങളിലെല്ലാം വ്യാഴാഴ്ച വൈകിട്ട് പുസ്തക പൂജവെയ്പ്പ് നടന്നു. വിജയദശമി ദിനത്തില്‍ കുരുന്നുകള്‍ അക്ഷരമധുരം നുകരും.

സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളില്‍ ഇന്ന് വിശേഷാല്‍ പൂജകള്‍ കൂടാതെ നൃത്തനൃത്യങ്ങളും സംഗീതപരിപാടികളും മറ്റു കലാപരിപാടികളും അരങ്ങേറും.

മഹാദേവൻ്റെ നിര്‍ദ്ദേശ പ്രകാരം ദുര്‍ഗാദേവിയായി അവതരിച്ച പാര്‍വതീദേവി 9 ദിവസത്തെ യുദ്ധത്തിനൊടുവില്‍ മഹിഷാസുരനെ കൊന്ന ദിവസമാണ് മഹാനവമി.

മഹിഷാസുര വധത്തിന്മേലുള്ള വിജയാഘോഷമാണ് വിജയദശമിയായി ആഘോഷിക്കുന്നത്. ഒമ്ബത് രാത്രിയും പത്ത് പകലുമായി നീണ്ടുനില്‍ക്കുന്ന നവരാത്രി ആഘോഷത്തില്‍ ആദിപരാശക്തിയുടെ ഒൻപത് രൂപങ്ങളെയാണ് ഭക്തർ ആരാധിക്കുക. നാളെ വിജയ ദശമി നാളിലെ വിദ്യാരംഭത്തോടെ നവരാത്രി ആഘോഷങ്ങള്‍ സമാപിക്കും.

കൊല്ലൂർ മൂകാംബികാ ക്ഷേത്രം, കോട്ടയം പനച്ചിക്കാട് സരസ്വതി ക്ഷേത്രം, വടക്കൻ പറവൂർ ശ്രീ ദക്ഷിണ മൂകാംബികാ ക്ഷേത്രം, ചോറ്റാനിക്കര ഭഗവതി ക്ഷേത്രം, ആവണംകോട് സരസ്വതി ക്ഷേത്രം എന്നിവിടങ്ങളിലാണ് കേരളത്തില്‍ പ്രധാനമായും വിദ്യാരംഭ ചടങ്ങുകള്‍ നടക്കുന്നത്. നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച്‌ ക്ഷേത്രങ്ങളില്‍ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്

ക്ഷേത്രങ്ങളില്‍ പൂജയെടുപ്പ്, വാഹനപൂജ തുടങ്ങിയവയ്ക്കു ശേഷം പുലർച്ചെ എഴുത്തിനിരുത്തല്‍ ചടങ്ങുകള്‍ തുടങ്ങും. ക്ഷേത്രങ്ങള്‍ക്കു പുറമേ സാംസ്കാരിക കേന്ദ്രങ്ങളിലും കുട്ടികളെ എഴുത്തിനിരുത്തും. മിക്ക ക്ഷേത്രങ്ങളിലും 10 ദിവസത്തെ പൂജാ പരിപാടികളാണ് നടക്കുന്നത്. ക്ഷേത്രങ്ങളിലെല്ലാം ഇന്നലെ മുതല്‍ ഭക്തജനങ്ങളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

Leave a Reply

spot_img

Related articles

അപേക്ഷകൾ ക്ഷണിക്കുന്നു

കേരള സർക്കാരിൻ്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നൈപുണ്യ പരിശീലന സ്ഥാപനമായ അസാപ് കേരള കമ്യൂണിറ്റി സ്കിൽ പാര്‍ക്ക് പാമ്പാടിയിൽ (കോട്ടയം) ‍ഡിസംബര്‍ മാസത്തില്‍...

അപേക്ഷ ക്ഷണിച്ചു

എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി വകുപ്പിന് കീഴിലുള്ള വി ആര്‍ഡിഎല്‍ ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ സയന്റിസ്റ്റ് ബി (മെഡിക്കല്‍ ആന്റ് നോണ്‍ മെഡിക്കല്‍)...

സിപിഎം വിട്ട മധു മുല്ലശേരിക്കും മകനും ബിജെപി അംഗത്വം നൽകി

സിപിഎം വിട്ട മധു മുല്ലശേരിക്കും മകൻ മിഥുൻ മുല്ലശേരിക്കും ബിജെപി അംഗത്വം നൽകി. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനാണ് അംഗത്വം...

വടകരയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു

വടകരയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു. ദേശീയപാതയില്‍ വടകര പുതിയ സ്റ്റാന്റിനോട് ചേര്‍ന്ന് ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം. വടകര അടക്കാതെരു സ്വദേശി...