ലഹരിമ​രു​ന്ന് റാ​ക്ക​റ്റ് ത​ല​വ​നാ​യ നൈ​ജീ​രി​യ​ൻ സ്വ​ദേ​ശി​ പിടിയിൽ

ബം​ഗ​ളൂ​രു​വി​ൽ​ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് എം.​ഡി.​എം.​എ ക​ട​ത്തു​ന്ന ലഹരിമ​രു​ന്ന് റാ​ക്ക​റ്റ് ത​ല​വ​നാ​യ നൈ​ജീ​രി​യ​ൻ സ്വ​ദേ​ശി​യെ പിടികൂടി.

നാൽപത്തിയഞ്ചുകാരനായ ഉക്കുവ്ഡിലി മിമ്രി ആണ് കൊല്ലം കരുനാഗപ്പള്ളി പൊലീസിൻ്റെ പിടിയിലായത്.

കൂട്ടുപ്രതിയായ ടാൻസാനിയൻ പൗരനും രണ്ട് മലയാളികളും നേരത്തെ അറസ്റ്റിലായിരുന്നു.

കേരളത്തിലേക്ക് ലഹരിമരുന്ന് കടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയാണ് നൈജീരിയൻ പൗരനായ ഉക്കുവ്ഡിലി മിമ്രി.

മുംബൈ എയർപോർട്ടിൽ നിന്നാണ് കരുനാഗപ്പള്ളി പൊലീസ് പ്രതിയെ പിടികൂടിയത്.

സ്റ്റു​ഡ​ൻ​ന്‍റ് വി​സ​യി​ൽ 2007ല്‍ ​ഇ​ന്ത്യ​യി​ലെ​ത്തി​യ ഇ​യാ​ൾ മ​യ​ക്കു​മ​രു​ന്ന് വി​പ​ണ​നം കൂ​ടാ​തെ വി​വി​ധ​ത​രം ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു​ക​ളി​ലും ബാ​ങ്ക് അ​ക്കൗ​ണ്ടി​ല്‍ നി​ന്ന്​ പ​ണം ത​ട്ടി​യെ​ടു​ത്ത കേ​സു​ക​ളി​ലും പ്ര​തി​യാ​ണ്.

ആ​വ​ശ്യ​ക്കാ​രി​ൽ​നി​ന്ന്​ പ​ണം സ്വീ​ക​രി​ച്ച്​ അ​ജ്ഞാ​ത കേ​ന്ദ്ര​ങ്ങ​ളി​ൽ മ​യ​ക്കു​മ​രു​ന്ന് അ​ട​ങ്ങി​യ പൊ​തി വെ​ച്ച ശേ​ഷം ലൊ​ക്കേ​ഷ​ൻ മാ​പ്പും സ്ക്രീ​ൻ​ഷോ​ട്ടും അ​യ​ച്ച്​ സ്ഥ​ലം​ വി​ടു​ക​യാ​ണ് ഇ​യാ​ളു​ടെ രീ​തി.

ബം​ഗ​ളൂ​രു കേ​ന്ദ്ര​മാ​ക്കി ഭാ​ര്യ​യു​ടെ പേ​രി​ൽ ഹോ​ട്ട​ലും ന​ട​ത്തു​ന്നു​ണ്ട്.

Leave a Reply

spot_img

Related articles

വെന്റിലേറ്ററില്‍ കഴിയുകയായിരുന്ന എയര്‍ ഹോസ്റ്റസിന് പീഡനം; പ്രതി അറസ്റ്റില്‍

വെന്റിലേറ്ററില്‍ കഴിയുകയായിരുന്ന എയര്‍ ഹോസ്റ്റസിനെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. ഹരിയാനയിലെ ഗുരുഗ്രാമില്‍ വെന്റിലേറ്ററിലായ രോഗിയെ പീഡിപ്പിച്ച ബീഹാര്‍ സ്വദേശി ദീപക്കാണ് അറസ്റ്റിലായത്.ഗുരുഗ്രാമിലെ മേദാന്ത...

കഞ്ചാവ് കലര്‍ത്തിയ ചോക്ലേറ്റ് മിഠായി; ഡല്‍ഹി സ്വദേശി പിടിയിൽ

കഞ്ചാവ് കലര്‍ത്തിയ ചോക്ലേറ്റ് മിഠായികളുമായി ഡല്‍ഹി സ്വദേശി പിടിയിൽ. ഡല്‍ഹി നോര്‍ത്ത് ഈസ്റ്റ് ജില്ലയിലെ മൊഅനീസ് അജം ( 42) എന്നയാളാണ് പിടിയിലായത്. കുറ്റ്യാടി...

തൃശ്ശൂർ കളക്ടറേറ്റിൽ ബോംബ് ഭീഷണി

തൃശ്ശൂർ കളക്ടറേറ്റിൽ ബോംബ് ഭീഷണി. ആർ ഡി ഒ ക്ക് ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം വന്നത്. തൃശ്ശൂർ സിറ്റി പോലീസ്, ബോംബ് സ്ക്വാഡ്...

സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ സഹപ്രവർത്തകൻ കൊലപ്പെടുത്തി

തൃശൂർ തൃത്തല്ലൂരില്‍ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ സഹപ്രവർത്തകൻ കൊലപ്പെടുത്തി. പത്തനംതിട്ട അടൂർ സ്വദേശി അനില്‍കുമാർ ആണ് കൊല്ലപ്പെട്ടത്. സഹപ്രവർത്തകനായ കോട്ടയം കാഞ്ഞിരപ്പിള്ളി സ്വദേശി ഷാജു...