യുവജന കമ്മീഷൻ കോഡിനേറ്റർമാരുടെ ശിൽപശാല

സംസ്ഥാന യുവജന കമീഷൻ്റെ നേതൃത്വത്തിൽ കോഡിനേറ്റർമാരുടെ ദ്വിദിന ശിൽപശാല എറണാകുളത്ത് നടത്തി. കലൂർ റിന്യൂവൽ സെന്ററിൽ ദ്വിദിന പരിശീലന പരിപാടിയുടെ ഉദ്ഘാടനം യുവജന കമ്മീഷൻ ചെയർമാൻ എം. ഷാജർ നിർവ്വഹിച്ചു. യുവജന കമ്മീഷൻ അംഗം കെ. റഫീഖ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കമ്മീഷൻ അംഗങ്ങളായ വിജിത പി. സി., അബേഷ് അലോഷ്യസ്, പി.പി. രൺദീപ്, ശ്രീജിത്ത് എച്ച്. കമ്മീഷൻ സെക്രട്ടറി ഡി. ലീന ലിറ്റി, അഡ്മിനിട്രേറ്റീവ് ഓഫീസർ ജോസഫ് സ്കറിയ സംസ്ഥാന കോഡിനേറ്റർ അഡ്വ. എം. രൺദീഷ് തുടങ്ങിയവർ സംസാരിച്ചു.സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് പരിശീലന പരിപാടിയിൽ പങ്കെടുത്തത്.

Leave a Reply

spot_img

Related articles

അഫാനെ വീണ്ടും ചോദ്യം ചെയ്തേക്കും

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ ഒരിക്കൽക്കൂടി കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ സാധ്യത. കട ബാധ്യതയെത്തുടർന്ന് ഉറ്റ വരെയടക്കം 5 പേരെ കൊലപ്പെടുത്തിയ കേസിൽ...

പോക്‌സോ കേസ് അതിജീവിതയേയും കുഞ്ഞിനേയും കാണാനില്ല

പോക്‌സോ കേസ് അതിജീവിതയേയും കുഞ്ഞിനേയും കാണാനില്ലെന്ന് പരാതി. 17കാരിയേയും മൂന്ന് വയസ്സുള്ള കുഞ്ഞിനേയുമാണ് കോഴിക്കോട്ടെ വനിതാ ശിശു സംരക്ഷണ കേന്ദ്രത്തില്‍ നിന്നും കാണാതായത്. സംഭവത്തില്‍...

ലിസ് മാത്യുവിനെയും എ.കെ.പ്രീതയെയും ജഡ്ജിമാരാക്കാൻ കൊളീജിയം ശുപാർശ

ഹൈക്കോടതി ജഡ്ജി നിയമനത്തിനായി സുപ്രീം കോടതി സീനിയർ അഭിഭാഷക ലിസ് മാത്യുവിനെയും ഹൈക്കോടതി അഭിഭാഷക എ.കെ.പ്രീതയെയും ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ അധ്യക്ഷനായ ഹൈക്കോടതി...

ഡോ. മാത്യു സാമുവൽ കളരിക്കലിന്റെ സംസ്കാരം ഇന്ന്

അന്തരിച്ച പ്രമുഖ ഹൃദ്രോഗവിദഗ്ധൻ ഡോ. മാത്യു സാമുവൽ കളരിക്കലിന്റെ (77) സംസ്കാരം ഇന്നു നടക്കും. രാവിലെ എട്ടിനു മൃതദേഹം കോട്ടയം മാങ്ങാനത്തെ കളരിക്കൽ വീട്ടിൽ...