വയറുവേദനയുമായി എത്തിയ യുവാവിൻ്റെ വയറ്റിനുള്ളില്‍ ജീവനുള്ള പാറ്റ

ഡൽഹിയിലെ വസന്ത്കുഞ്ജ് ഫോർട്ടീസ് ആശുപത്രിയില്‍ കടുത്ത വയറുവേദനയുമായി എത്തിയ യുവാവിൻ്റെ വയറ്റിനുള്ളില്‍ നിന്നും കണ്ടെത്തിയത് ജീവനുള്ള പാറ്റയെ.

23 വയസ്സുള്ള യുവാവിൻ്റെ വയറ്റിനുള്ളില്‍ നിന്നാണ് ഏകദേശം 3 സെൻ്റീമീറ്റർ വലിപ്പമുള്ള പാറ്റയെ എൻഡോസ്കോപ്പിയിലൂടെ പുറത്തെടുത്തത്. വഴിയോരത്തു നിന്നും ഭക്ഷണം കഴിച്ചതിനെ തുടർന്നായിരുന്നു യുവാവിന് വയറുവേദന അനുഭവപ്പെട്ടത്. തുടർന്ന് വയറുവേദന കഠിനമാകുന്നതിനൊപ്പം ഭക്ഷണം ദഹിക്കുന്നതിലെ ബുദ്ധിമുട്ടും തുടർച്ചയായി വയറ് വീർത്തു വരാൻ തുടങ്ങുകയും ചെയ്തു. തുടർന്ന് യുവാവ് ഗ്യാസ്ട്രോ എൻട്രോളജിയിലെ സീനിയർ കണ്‍സള്‍ട്ടൻ്റ് ഡോ.ശുഭം വത്സ്യത്തിൻ്റെ അടുത്ത് എത്തി.

തുടർന്ന് ഡോക്ടർ അപ്പർ ഗ്യാസ്ട്രോ ഇൻ്റസ്റ്റൈനല്‍ (ജിഐ) എൻഡോസ്കോപ്പി നടത്തിയാണ് രോഗിയുടെ ചെറുകുടലില്‍ ജീവനുള്ള പാറ്റയെ കണ്ടെത്തിയത്. ഇത്തരം കേസുകള്‍ക്ക് കൃത്യസമയത്ത് ചികില്‍സ ലഭിച്ചില്ലെങ്കില്‍ അത് ഒരുപക്ഷേ ജീവനു തന്നെ ഭീഷണിയാകുമെന്ന് ‍ഡോക്ടർ മുന്നറിയിപ്പ് നല്‍കി. യുവാവ് ഭക്ഷണം കഴിക്കുന്ന സമയത്ത് പാറ്റയെ വിഴുങ്ങിയിരിക്കാനാണ് കൂടുതല്‍ സാധ്യത. അല്ലെങ്കില്‍ ഉറങ്ങി കിടക്കുമ്പോള്‍ വായിലേക്ക് കയറാനും സാധ്യതയുണ്ടെന്ന് ഡോക്ടർ പറഞ്ഞു.

Leave a Reply

spot_img

Related articles

പഞ്ചാബിൽ വ്യാജ മദ്യദുരന്തത്തിൽ 14 പേർ മരിച്ചു

പഞ്ചാബിൽ വ്യാജ മദ്യദുരന്തത്തിൽ 14 പേർ മരിച്ചു. ആറ് പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. അമൃത്സറിലെ മജിട്ട മണ്ഡലത്തിൽ ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്.5 ഗ്രാമങ്ങളിലുള്ളവരാണ്...

അതിർത്തിയിൽ പാക് ഡ്രോണുകൾ എത്തിയിട്ടില്ലെന്ന് കരസേന

നിലവിൽ അതിർത്തി ശാന്തമാണ്. പാകിസ്ഥാന് കടുത്ത ഭാഷയിലുള്ള താക്കീതുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്‌താവന വന്നതിന് പിന്നാലെ അതിർത്തിയിൽ പാക് ഡ്രോൺ കണ്ടതായി വിവരം പുറത്തുവന്നിരുന്നു.ഇക്കാര്യത്തിലാണ്...

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും

പരമോന്നത കോടതിയിൽ സുപ്രധാന വിധികൾ പ്രഖ്യാപിച്ച ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും. രാജ്യത്തിന്റെ 52ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി.ആർ ഗവായ്...

സി ബി എസ് ഇ പരീക്ഷാ ഫലം ഇന്ന് പ്രസിദ്ധീകരിച്ചേക്കും

സി ബി എസ് ഇ പരീക്ഷാ ഫലം ഇന്ന് പ്രസിദ്ധീകരിച്ചേക്കും. 10, 12 ക്ലാസ്സുകളിലെ പരീക്ഷാ ഫലമാണ് പ്രസിദ്ധീകരിക്കുക. സി ബി എസ് ഇയുടെ...