ഡി വൈ എഫ് ഐ യുടെ കൊലവിളി മുദ്രാവാക്യം അപലപനീയം; രമേശ് ചെന്നിത്തല

കാലിക്കറ്റ് യൂനിവേഴ്സിറ്റി കോളേജ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊയിലാണ്ടി മുചുകുന്ന് കോളേജിലെ കെ എസ് യു, എം എസ് എഫ് വിദ്യാർത്ഥികൾക്ക് നേരെ ഡി വൈ എഫ് ഐ നടത്തിയ അക്രമവും കൊലവിളിയും അങ്ങേയറ്റം അപലപനീയമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

കണ്ണൂരിൽ കൊല്ലപ്പെട്ട അരിയിൽ ഷുക്കൂറിൻ്റെ അനുഭവം ഉണ്ടാകുമെന്നാണ് ഡി വൈ എഫ് ഐ പ്രവർത്തകർ മുദ്രാവാക്യം മുഴക്കിയത്.കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ എസ്‌ യു, എം എസ്‌ എഫ് വിദ്യാർത്ഥികളെ തടഞ്ഞ് വെക്കുകയും മർദ്ദിക്കുകയും ചെയ്തിരുന്നു.

പരാജയമുണ്ടായാൽ എതിരാളികളെ കൊലപ്പെടുത്തുമെന്ന് ഭിഷണിപ്പെടുത്തുന്നത് ജനാധിപത്യ മര്യാദയല്ലെന്നും ഇതൊന്നും കൊണ്ട് കെ എസ് യുവിൻ്റെ പോരാളികളെ ഭയപ്പെടുത്തി നിശബ്ദരാക്കാൻ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു.

ക്യാമ്പസിൽ എസ് എഫ് ഐ യും ക്യാമ്പസിന് പുറത്ത് ഡി വൈ എഫ് ഐയും നടത്തുന്ന ഇത്തരം കാടത്തങ്ങൾ അവസാനിപ്പിക്കണം.അക്രമങ്ങൾ നടത്തിയവർക്കെതിരേയും, കൊലവിളി നടത്തിയവർക്കെതിരേയും പോലീസ് ശക്തമായ നടപടി എടുക്കണം.

Leave a Reply

spot_img

Related articles

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്; മുഖ്യമന്ത്രി

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കേരള പത്രപ്രവർത്തക യൂണിയൻ 60-ാം സംസ്ഥാന സമ്മേളനം കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി....

0484 എയ്റോ ലോഞ്ചിൽ ബുക്കിങ് തുടങ്ങി

കൊച്ചി വിമാനത്താവളത്തിലെ ടെർമിനൽ 2-ൽ സെപ്റ്റംബർ 1 ന് ഉദ്‌ഘാടനം ചെയ്ത 0484 എയ്റോ ലോഞ്ചിന്റെ 41 ഗസ്റ്റ് റൂമുകൾ പ്രവർത്തനസജ്ജമായി. തിങ്കളാഴ്ച മുതൽ യാത്രക്കാർക്കും...

ദിവ്യയെ ക്ഷണിച്ചത് താനല്ല; ആരോപണം നിഷേധിച്ച് കണ്ണൂര്‍ കലക്ടര്‍

എഡിഎം നവീന്‍ ബാബുവിന്‍റെ യാത്രയയപ്പ് ചടങ്ങിലേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യയെ ക്ഷണിച്ചത് താനല്ലെന്ന് ജില്ലാ കലക്ടര്‍ അരുണ്‍ കെ.വിജയന്‍. യാത്രയയപ്പ്...

കൊമ്പൻ ചെറുശേരി രാജ ചരിഞ്ഞു

കൊമ്പൻ ചെറുശേരി രാജ ചരിഞ്ഞു. കടുത്തുരുത്തി വെള്ളാശേരി സ്വദേശി ചെറുശേരി ബിബിന്റെ ആനയാണു രാജ. 49 വയസുണ്ടായിരുന്നു.ഹൃദയസ്‌തംഭനമാണ് ആന ചരിയാൻ കാരണമെന്നാണു പ്രാഥമിക നിഗമനം. ആനയുടെ...