വയനാടിന് എന്താണോ വേണ്ടത് അത് ചെയ്തിരിക്കുമെന്ന് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍.
കേന്ദ്രം ഒരിക്കലും ദുരന്തം ബാധിച്ച സംസ്ഥാനങ്ങളെ കൈവിട്ടിട്ടില്ല.
വയനാട് ദുരന്തം ഹൃദയഭേദകമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.
കണ്ടുപിടിത്തങ്ങളിലെ മികവിന്റെ അടിസ്ഥാനത്തിൽ രാജ്യം നോളജ് ഹബ്ബായി മാറുന്നുവെന്നും നിർമ്മല സീതാരാമൻ പറഞ്ഞു.
പ്രൊഫ.കെ.വി തോമസ് വിദ്യാധനം ട്രസ്റ്റിന്റെ നേതൃത്വത്തിൽ എറണാകുളം സെന്റ്.തെരേസാസ് കോളേജിൽ നടന്ന മീറ്റ് ദ ഗ്രേറ്റ് ലീഡേഴ്‌സ് പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
രാജ്യത്തെ വ്യാവസായിക വിപ്ലവത്തിന് ചുക്കാൻ പിടിക്കുന്നത് യുവാക്കളാണ്.
അവർക്കതിന് സാധുക്കുന്നുവെന്നത് അഭിമാനാർഹമാണ്.
ഉന്നത വിദ്യാഭ്യസ രംഗത്ത് രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ കോളേജുകൾ ഉള്ള സംസ്ഥാനങ്ങളിൽ മൂന്നാമതാണ് കേരളമെന്നത് ശ്രദ്ധേയമാണെന്നും അവർ ചൂണ്ടിക്കാട്ടി.