കേരള മെഡിക്കൽ പിജി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇന്നു രാവിലെ 6 മുതൽ വൈകിട്ട് 6 വരെ സംസ്ഥാനത്തെ ജൂനിയർ ഡോക്ടർമാർ നിരാഹാര സമരം നടത്തും.
ബംഗാളിലെ ആർ.ജി.കർ ആശുപത്രിയിലെ വനിത ഡോക്ടറെ കൊലപ്പെടുത്തിയ സംഭവത്തിൽ നിരാഹാരസമരം ചെയ്യുന്ന ജൂനിയർ ഡോക്ടർമാർക്കു പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണു സമരം.
സർക്കാർ, സ്വകാര്യ മെഡിക്കൽ കോളജുകളിലെ ജൂനിയർ ഡോക്ടർമാരാണു സമരം ചെയ്യുന്നത്. ആശുപ്രതികളുടെ പ്രവർത്തനത്തെ ബാധിക്കാത്ത വിധമായിരിക്കും സമരമെന്ന് അസോസിയേഷൻ പ്രസിഡന്റ് ഉണ്ണി ആർ.പിള്ള അറിയിച്ചു.