തമിഴ് സിനിമകളിൽ നിന്നും മലയാളത്തിലെത്തുന്ന പുതിയ സംവിധായകനാണ് കൊമ്പയ്യ.
നിരവധി തമിഴ് ചിത്രങ്ങളിൽ സഹ സംവിധായകനായി പ്രവർത്തിച്ചു പോരുകയായിരുന്നു കൊമ്പയ്യ.
കൊമ്പയ്യായുടെ സ്വതന്ത്ര സംവിധാനത്തിന് ആദ്യം വേദിയാകുന്നത്
മലയാള സിനിമയാണ്.
ഒരു മലയാള ചിത്രം സംവിധാനം ചെയ്തു കൊണ്ട് സംവിധായകനിരയി ലേക്ക് കടന്നു വരുന്നു.
ശ്രീ വന്ദ് ക്രിയേഷൻസാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ഈ ചിത്രത്തിൻ്റെ പൂജയും സ്വിച്ചോൺ കർമ്മവും ഒക്ടോബർ പതിമൂന്ന് ഞായറാഴ്ച്ച കൊച്ചിയിലെ ഇടപ്പള്ളി അഞ്ചുമന ദേവീ ക്ഷേത്രത്തിൽ വച്ചു ലളിതമായ ചടങ്ങിൽ നടന്നു.
സംവിധായകൻ കൊമ്പയ്യ ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് തുടക്കമിട്ടത്.
തുടർന്ന് നടൻ മണികണ്ഠൻ ആചാരി സ്വിച്ചോൺകർമ്മവും നിർവ്വഹിച്ചു.
വിഷ്ണു ഉണ്ണികൃഷ്ണനും, നായിക അഷികാ അശോകനും പങ്കെടുത്ത ആദ്യ രംഗവും ചിത്രീകരിക്കപ്പെട്ടു.
സമ്പന്നനായ ഒരു യുവാവിൻ്റെ ജീവിതവും, വെറും സാധാരണക്കാരനായ ഒരു യുവാവിൻ്റെ ജീവിതവുമാണ് തികഞ്ഞ നർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.
സമ്പന്നനെ വിഷ്ണു ഉണ്ണി കൃഷ്ണനും, സാധാരണക്കാരനായ യുവാവിനെ പുതുമുഖം ശിവാനന്ദും അവതരിപ്പിക്കുന്നു.
സാജു ( പാഷാണം ഷാജി)യാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
മറ്റഭിനേതാക്കളുടെ നിർണ്ണയം പൂർത്തിയായി വരുന്നു.
തിരക്കഥ – കൊമ്പയ്യ
സംഭാഷണം – ശ്യാം. പി.വി.
ഛായാഗ്രഹണം -ഷെൻ്റോ വി. ആൻ്റോ
പ്രൊഡക്ഷൻ കൺട്രോളർ -ശശികുമാർ ഒറ്റപ്പാലം
നവംബർ ആദ്യവാരത്തിൽ പാലക്കാട്ട് ചിത്രീകരണമാരംഭി ക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടും കൊച്ചിയിലുമായി പൂർത്തിയാകും.
വാഴൂർ ജോസ്.