അൻവറുമായി സരിൻ കൂടിക്കാഴ്ച്ച നടന്നെന്ന വിവരം പുറത്തുവരുന്നത്. ഇപ്പോൾ സരിൻ സി പിഎം സ്വതന്ത്രനായിവരമെന്നാണ് സൂചന. സ്ഥാനാർത്ഥിത്വം പാലക്കാട്ട് ഗുണം ചെയ്യുമെന്ന നിലപാടിലാണ് സിപിഎം.
എന്നാൽ കോൺഗ്രസുമായി ഇടഞ്ഞുനിൽക്കുന്ന കെപിസിസി സോഷ്യൽ മീഡിയ സെൽ കൺവീനര്‍ പി സരിനുമായി കൂടിക്കാഴ്ച്ച നടത്തി പിവി അൻവർ എംഎൽഎയുടെ നീക്കം കണ്ട് കോൺഗ്രസ് അടക്കം ഞെട്ടിയിരിക്കുകയാണ്. തിരുവില്വാമലയിലെ ബന്ധുവീട്ടിൽ വെച്ചായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച്ച. പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസിനെതിരെ രൂക്ഷ വിമർശനമാണ് പി സരിൻ നടത്തിയത്. ഈ സാഹചര്യത്തിലാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച്ച ശ്രദ്ധേയമാവുന്നത്.
പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർത്ഥിയാക്കിയതിലാണ് കെപിസിസി സോഷ്യൽ മീഡിയ സെൽ കൺവീനര്‍ ഡോ. പി സരിൻ അതൃപ്തി പരസ്യമാക്കിയത്. പാർട്ടി കുറച്ച് ആളുടെ ആവശ്യത്തിന് വഴങ്ങരുത്. വഴങ്ങിയാൽ ഹരിയാന ആവർത്തിക്കുമെന്നും സരിൻ വിമര്‍ശിച്ചു. യഥാർത്ഥ്യങ്ങളെ കണ്ണടച്ച് ഇരുട്ടാക്കരുത്. ഉൾപാർട്ടി ജനാധിപത്യവും ചർച്ചകളും വേണമെന്നും സരിൻ ആവശ്യപ്പെട്ടു. ഒരു വാട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും താന്‍ പുറത്തിറങ്ങിയിട്ടില്ലെന്ന് സരിന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. എന്നാൽ സിപിഎമ്മിലേക്ക് പോവുമോ എന്നതിന് സരിൻ ആദ്യം വ്യക്തമായ മറുപടിയും പറഞ്ഞില്ലെങ്കിലും ഒടുവിൽ പുറത്തുവരുന്ന് സൂചനകൾ സരിനെതന്നെ സ്ഥാനാർത്ഥിയാക്കി കോൺഗ്രസ് പാളയത്തിൽ ഭിന്നത സൃഷ്ടിക്കാനുള്ള സിപിഎം നീക്കത്തിന് സരിൻ പച്ചക്കൊടി കാണിച്ചുവെന്നാണ്. അങ്ങനെയെങ്കിൽ പല ആരോപണങ്ങളുടെയും മുനയൊടിക്കാൻ സരിനിലൂടെ സി പിഎംമ്മിനാകുമെന്നാണ് രാഷ്ട്രീയ വിലയിരുത്തൽ.