എം നവീൻ ബാബു ജീവനൊടുക്കിയ സംഭവം; മുൻകൂർ ജാമ്യാപേക്ഷക്ക് നീക്കവുമായി പി പി ദിവ്യ

എം നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തില്‍ മുൻകൂർ ജാമ്യാപേക്ഷക്ക് നീക്കവുമായി ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യ. ഇന്ന് ഹൈക്കോടതിയില്‍ മുൻകൂർ ജാമ്യാപേക്ഷ നല്‍കിയേക്കും. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത സാഹചര്യത്തിലാണ് നീക്കം.

നവീൻ ബാബുവിന്റെ സഹോദരൻ നല്‍കിയ പരാതിയില്‍ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് ദിവ്യയ്‌ക്കെതിരെ കേസെടുത്തത്.

പത്ത് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്. ദിവ്യയ്‌ക്കും പമ്പിന് അപേക്ഷിച്ച പ്രശാന്തനുമെതിരായ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് നവീന്റെ കുടുംബം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ഇന്നലെ പൊലീസ് പത്തനംതിട്ടയിലെത്തി ഇവരുടെ മൊഴിയെടുത്തിരുന്നു.ദിവ്യയെ ഇന്നലെ രാത്രിയോടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് സി പി എം നീക്കിയിരുന്നു. തുടർന്ന് അവർ രാജി നല്‍കി. അഡ്വ. കെ കെ രത്നകുമാരിയാണ് പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്.

Leave a Reply

spot_img

Related articles

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി.ജീവന്‍, നന്ദു, ഷൈജു എന്നീ പ്രതികളുടെ ജാമ്യാപേക്ഷയാണ് തിരുവനന്തപുരം ജുഡീഷ്യന്‍ ഒന്നാം ക്ലാസ്...

മഹാകവി എൻ കുമാരനാശാന്റെ ജന്മഗൃഹവും അത് സ്ഥിതി ചെയ്യുന്ന സ്ഥലവും സംരക്ഷിക്കണം: ആർ ശങ്കർ സാംസ്കാരിക വേദി

മഹാകവി എൻ കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മൻ വിളാകവും അത് സ്ഥിതി ചെയ്യുന്ന സ്ഥലവും സംസ്ഥാന സാംസ്കാരിക വകുപ്പ് ഏറ്റെടുത്ത് സംരക്ഷിക്കണമെന്നും ആർ ശങ്കർ സാംസ്കാരിക...

കുന്നത്തുനാട് മുൻ എംഎൽഎ പി.വി.ശ്രീനിജിന്റെ നേതൃത്വത്തിൽ മണ്ഡലത്തിൽ നടപ്പാക്കിയ വിദ്യാഭ്യാസ പദ്ധതിയിൽ ക്രമക്കേട് നടന്നെന്ന പരാതിയിൽ വിജിലൻസ് പ്രാഥമിക അന്വേഷണം തുടങ്ങി

കുന്നത്തുനാട് മുൻ എംഎൽഎയും സിപിഎം നേതാവുമായ പി.വി.ശ്രീനിജിന്റെ നേതൃത്വത്തിൽ മണ്ഡലത്തിൽ നടപ്പാക്കിയ വിദ്യാഭ്യാസ പദ്ധതിയിൽ ക്രമക്കേട് നടന്നെന്ന പരാതിയിൽ വിജിലൻസ് പ്രാഥമിക അന്വേഷണം തുടങ്ങി.പൊതുമേഖല...

ഓപ്പറേഷൻ തൂഫാൻ ടീം ഹരിപ്പാട്ട് നിന്ന് കോടികള്‍ വിലമതിക്കുന്ന അംബർഗ്രിസ് പിടികൂടി

ഓപ്പറേഷൻ തൂഫാൻ ടീം ഹരിപ്പാട്ട് നിന്ന് കോടികള്‍ വിലമതിക്കുന്ന തിമിംഗല ഛർദ്ദി (അംബർഗ്രിസ്) പിടികൂടി.പള്ളിപ്പാട്ടെ വാടകവീട്ടില്‍ നടത്തിയ പരിശോധനയിലാണ് വൻ ശേഖരം കണ്ടെത്തിയത്. റെയ്ഡ്...