നവീന്‍ ബാബുവിന്റെ മരണം; പെട്രോള്‍ പമ്പിന് സ്ഥലം നല്‍കിയ തീരുമാനം പുനഃപരിശോധിക്കുമെന്ന് പള്ളി കമ്മിറ്റി

എഡിഎം നവീന്‍ ബാബുവിന്റെ മരണം വിവാദമായിരിക്കെ പെട്രോള്‍ പമ്ബിന് സ്ഥലം വാടകയ്ക്ക് നല്‍കിയ തീരുമാനം പുനഃപരിശോധിക്കുമെന്ന് ചേരേന്‍കുന്ന് പള്ളി വികാരി ഫാദര്‍ പോള്‍ എടത്തിനേടം.ഇത് സംബന്ധിച്ച്‌ പള്ളി കമ്മിറ്റിയില്‍ തീരുമാനമായെന്നും പോള്‍ എടത്തിനേടം പറഞ്ഞു.

എഡിഎം നവീന്‍ ബാബു സത്യസന്ധനും നീതിപൂര്‍വമായി പ്രവര്‍ത്തിക്കുന്ന ആളാണെന്നും പ്രശാന്തന്‍ തന്നോട് പറഞ്ഞിരുന്നു. എന്‍ഒസി ലഭിക്കാന്‍ കാര്യമായ കാലതാമസമുണ്ടായില്ല. തിരഞ്ഞെടുപ്പ് സമയത്ത് മാത്രമാണ് കാലതാമസം ഉണ്ടായതെന്നും പള്ളി വികാരി വ്യക്തമാക്കി. പ്രശാന്തന് സദുദ്ദേശ്യത്തോടെയായിരുന്നു സ്ഥലം നല്‍കിയത്.

എന്നാല്‍ അത് മരണത്തിന് കാരണമായി എന്ന് പറയുമ്ബോള്‍ വിഷമമുണ്ട്. അതുകൊണ്ട് തന്നെയാണ് സ്ഥലം വാടകയ്ക്ക് നല്‍കിയ കാര്യം പുനഃപരിശോധിക്കാന്‍ തീരുമാനിച്ചതെന്നും പോള്‍ എടത്തിനേടം വ്യക്തമാക്കി.2023 സെപ്റ്റംബര്‍ 20നാണ് പെട്രോള്‍ പമ്ബ് ഉടമ പ്രശാന്തന്‍, ചേരക്കുന്ന് സെന്റ് ജോസഫ് പള്ളിയുമായി കരാറില്‍ ഒപ്പിട്ടത്

Leave a Reply

spot_img

Related articles

സ്വകാര്യ ചാനൽ വാർത്താ സംഘം സഞ്ചരിച്ച കാറിടിച്ച് രണ്ട് വിദ്യാർത്ഥികൾ മരിച്ചു

സ്വകാര്യ ചാനൽ വാർത്താ സംഘം സഞ്ചരിച്ച കാറിടിച്ച് രണ്ട് വിദ്യാർത്ഥികൾ മരിച്ചു.പാലക്കാട് പന്തലാംപാടം മേരിമാതാ ഹയർ സെക്കൻ്ററി സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥികളായ മുഹമ്മദ്റോഷൻ,...

മുൻകൂർ ജാമ്യപേക്ഷ നല്‍കി കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യ

എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ മുൻകൂർ ജാമ്യപേക്ഷ നല്‍കി കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യ നവീൻ ബാബുവിന്‍റെ യാത്രയയ്പ്പ്...

കണ്ണൂര്‍ ജില്ലാ കലക്ടര്‍ക്കെതിരെ വി ഡി സതീശന്‍

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ കലക്ടര്‍ക്കെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ക്ഷണിക്കപ്പെടാതെ എത്തിയ പി പി ദിവ്യയെ യാത്രയയപ്പ്...

നവീൻ ബാബുവിൻ്റെ മരണം; ഖേദം പ്രകടിപ്പിച്ച് കണ്ണൂർ കലക്‌ടർ

കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ കുടുംബത്തോട് ഖേദം പ്രകടിപ്പിച്ച് കണ്ണൂർ കലക്‌ടർ അരുൺ കെ.വിജയൻ. ഖേദം പ്രകടിപ്പിക്കുന്ന കത്ത് സബ് കലക്‌ടർ വഴിയാണ്...