പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പാർട്ടി ജനറല്‍ സെക്രട്ടറിയും ലോക്സഭ തിരഞ്ഞെടുപ്പില്‍ പാലക്കാട് നിന്നുള്ള സ്ഥാനാർത്ഥിയുമായിരുന്ന സി കൃഷ്ണകുമാർ മത്സര രംഗത്ത് എത്തുമെന്നാണ് ഒടുവിലത്തെ വിവരം.
സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ എന്നിവരാരെങ്കിലും മത്സരിക്കട്ടെയെന്ന ആവശ്യവും ശക്തമാണ്.
വാദങ്ങൾ ശക്തമായതോടെ മൂന്ന് നേതാക്കളുടേയും പേരുകള്‍ കേന്ദ്ര നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്.
അന്തിമ തീരുമാനം ദേശീയ നേതൃത്വം കൈക്കൊണ്ടേക്കുമെന്നാണ് സൂചന. ഇതിൽ കൃഷ്ണകുമാർ തന്നെ മത്സര രംഗത്ത് എത്തുമെന്നാണ് സൂചന.
2016 മുതല്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പുകളില്‍ വോട്ട് വിഹിതം വർദ്ധിപ്പിക്കാൻ സാധിച്ചത് ബിജെപിയുടെ ആത്മവിശ്വാസം കൂട്ടുന്നുണ്ട്.
2016 മുതല്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ മൂന്നാം സ്ഥാനത്ത് തുടരുന്ന സിപിഎം പിഴവുകള്‍ പരിഹരിച്ച് മുന്നോട്ടുവരാനാണ് ശ്രമിക്കുന്നത്.