അജ്ഞാത കേന്ദ്രങ്ങളില്‍ നിന്നുള്ള ഭീഷണി സന്ദേശങ്ങള്‍ വ്യോമ ഗതാഗതത്തെ സാരമായി ബാധിക്കുന്നു

അജ്ഞാത കേന്ദ്രങ്ങളില്‍നിന്നുള്ള ഭീഷണി സന്ദേശങ്ങള്‍ തുടരുന്നത് വ്യോമഗതാഗതത്തെ സാരമായി ബാധിക്കുന്നു.ഞായറാഴ്ച അവസാനം ലഭിച്ച വിവരങ്ങളനുസരിച്ച്‌ 25 വിമാന സർവിസുകള്‍ക്കെതിരെയാണ് ഭീഷണിയുണ്ടായത്.

വിസ്താര എയർലൈൻ നടത്തുന്ന യു.കെ 25 (ഡല്‍ഹി-ഫ്രാങ്ക്ഫർട്ട്), യു.കെ 106 (സിംഗപ്പൂർ-മുംബൈ), യു.കെ 146 (ബാലി -ഡല്‍ഹി), യു.കെ 116 (സിംഗപ്പൂർ- ഡല്‍ഹി), യു.കെ 110 (സിംഗപ്പൂർ-പുണെ), യു.കെ 107 (മുംബൈ -സിംഗപ്പൂർ) എന്നീ ആറ് വിമാനങ്ങള്‍ക്കാണ് ഭീഷണിയുണ്ടായത്. ആകാശ എയറിന്റെ ക്യു.പി 1102 (അഹമ്മദാബാദ്- മുംബൈ), ക്യു.പി 1378 (ഡല്‍ഹി- ഗോവ), ക്യു.പി 1385 (മുംബൈ-ബാഗ്‌ഡോഗ്ര), ക്യു.പി 1406 (ഡല്‍ഹി-ഹൈദരാബാദ്), ക്യു.പി 1519 (കൊച്ചി-മുംബൈ), ക്യു.പി 1526 (ലഖ്‌നോ-മുംബൈ) വിമാനങ്ങള്‍ക്കെതിരെയും സന്ദേശങ്ങളുണ്ടായി.

ഇൻഡിഗോ എയർലൈൻസിന്റെ 6ഇ 58 (ജിദ്ദ-മുംബൈ), 6ഇ 87 (കോഴിക്കോട് -ദമാം), 6E 11 (ഡല്‍ഹി-ഇസ്താംബൂള്‍), 6E 17(മുംബൈ-ഇസ്താംബൂള്‍), 6E 133 (പൂനെ-ജോധ്പൂർ), 6E 112 (ഗോവ-അഹമ്മദാബാദ്) എന്നീ വിമാനങ്ങള്‍ക്കെതിരെയും ഭീഷണിയുണ്ടായി.

Leave a Reply

spot_img

Related articles

ഭാര്യവീട്ടിലെത്തിയ യുവാവ് മരിച്ചു; ബന്ധുക്കളുടെ മർദ്ദനമേറ്റതെന്ന് പരാതി

ഭാര്യവീട്ടിലെത്തിയ യുവാവ് മരിച്ചു. മരണം ബന്ധുക്കളുടെ മർദ്ദനമേറ്റതെന്ന് പരാതി. ആലപ്പുഴ ആറാട്ടുപുഴ പെരു ള്ളി പുത്തന്‍പറമ്ബില്‍ നടരാജന്റെ മകന്‍ വിഷ്ണുവാണ്(34) മരിച്ചത്. സംഭവത്തില്‍...

ഭിന്നശേഷിക്കാരിയായ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ചു കടന്ന മാതാവ്‌ അറസ്‌റ്റില്‍

ഭിന്നശേഷിക്കാരിയായ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ചു കടന്ന മാതാവ്‌ ഭിന്നശേഷി ദിനത്തില്‍ അറസ്‌റ്റിലായി. ചെങ്ങന്നൂര്‍ ചെറിയനാട്‌ മാമ്ബ്ര ഇടമുറി കിഴക്കതില്‍ രഞ്‌ജിത (27)യെയാണ്‌ നൂറനാട്‌ സി.ഐ എസ്‌.ശ്രീകുമാറിന്റെ...

13കാരിക്കു നേരേ ലൈംഗികാതിക്രമം; വാൻ ഡ്രൈവർ അറസ്റ്റിൽ

ആലപ്പുഴ ചേർത്തലയിൽ സ്‌കൂള്‍ വിദ്യാര്‍ഥിനിയായ 13കാരിക്കു നേരേ ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയില്‍ വാൻ ഡ്രൈവർ അറസ്റ്റിൽ. വിദ്യാര്‍ഥികളെ കയറ്റുന്ന സ്വകാര്യ മിനിബസ് ഡ്രൈവറാണ് പ്രതി....

ഭാര്യയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്ന സംഭവം; ഭർത്താവ് പത്മരാജൻ്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

കൊല്ലം ചെമ്മാംമുക്കിൽ ഭാര്യയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊന്ന കേസിൽ ഭർത്താവ് പത്മരാജൻ്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊലപാതക കുറ്റത്തിനൊപ്പം യുവാവിനെ ആക്രമിച്ചതിന് വധശ്രമ...