പാലക്കാട്ടെ ബിജെപി പ്രവര്‍ത്തകര്‍ക്കിടയിലെ ഭിന്നത പരിഹരിക്കാന്‍ ഇടപെട്ട് ആര്‍എസ്എസ്. പ്രവര്‍ത്തകര്‍ക്കും കൗണ്‍സിലര്‍മാര്‍ക്കും കര്‍ശന നിര്‍ദ്ദേശം നല്‍കി.
പാലക്കാട് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാവായ ശോഭാ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കാത്തതില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും ബിജെപി തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്ന് പൂര്‍ണമായി വിട്ടുനില്‍ക്കുകയാണ്. ഇതിനെ തുടര്‍ന്ന് പ്രചരണം പ്രതിസന്ധിയിലായതോടെയാണ് ആര്‍എസ്എസ് ഇടപെടല്‍.
ആര്‍എസ്എസിന്റെ രണ്ട് സംഘടന സെക്രട്ടറിമാരാണ് ബിജെപി പ്രവര്‍ത്തകരുടെ യോഗം വിളിച്ചത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുന്നവരെ വിളിച്ചുചേര്‍ത്തി നടത്തിയ യോഗമാണ് നടന്നത്.
തൃശ്ശൂരിലെ വിജയം പാലക്കാട് ആവര്‍ത്തിക്കണമെന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് ആര്‍എസ്എസ് നേതാക്കള്‍ നിര്‍ദേശം നല്‍കി. പോളിംഗ് ശതമാനം വര്‍ദ്ധിപ്പിക്കണമെന്നും വ്യക്തിക്കായല്ല പ്രസ്ഥാനത്തിനായി പ്രവര്‍ത്തിക്കണമെന്നും ആര്‍എസ്എസ് നേതാക്കള്‍ നിര്‍ദ്ദേശിച്ചു.