എം എം ലോറന്‍സിന്റെ മൃതദേഹം മതാചാര പ്രകാരം സംസ്‌കരിക്കാന്‍ അനുമതി തേടി നല്‍കിയ ഹര്‍ജിയില്‍ വിധി ഇന്ന്

സിപിഐഎം മുതിര്‍ന്ന നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം മതാചാര പ്രകാരം സംസ്‌കരിക്കാന്‍ അനുമതി തേടി നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും.

എം എം ലോറന്‍സിന്റെ മൂന്ന് മക്കളില്‍ ഒരാളായ ആശ ലോറന്‍സ് നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് വിജി അരുണ്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് വിധി പറയുക.

മൃതദേഹം എംബാം ചെയ്ത് സൂക്ഷിക്കാനും പഠനാവശ്യത്തിനുമായി ഏറ്റെടുക്കാനുമുള്ള കളമശ്ശേരി മെഡിക്കല്‍ കോളേജിന്റെ തീരുമാനം റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. മൃതദേഹം മതാചാരപ്രകാരം സംസ്‌കരിക്കാന്‍ വിട്ടുനല്‍കിയില്ലെങ്കില്‍ എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിക്ക് പഠനാവശ്യത്തിനായി ഉപയോഗിക്കാനാകും. ആശ ലോറന്‍സിനെ അനുകൂലിച്ചാണ് മറ്റൊരു മകളായ സുജാത ബോബനും ഹൈക്കോടതിയില്‍ നിലപാട് സ്വീകരിച്ചത്. എന്നാല്‍ മൃതദേഹം പഠനാവശ്യത്തിനായി വിട്ടുനല്‍കണമെന്ന് എംഎം ലോറന്‍സ് അറിയിച്ചിരുന്നുവെന്നും ഇത് കേട്ടതിന് മതിയായ സാക്ഷികളുണ്ടെന്നുമാണ് എംഎല്‍ സജീവന്‍ ഹൈക്കോടതിയെ അറിയിച്ചത്.

Leave a Reply

spot_img

Related articles

ജീവനക്കാർക്കും അധ്യാപകർക്കും ഒരു ഗഡു ഡിഎ, ഡിആർ അനുവദിച്ചു

തിരുവനന്തപുരം സംസ്ഥാന സർവീസ്‌ ജീവനക്കാർക്കും അധ്യാപകർക്കും ഒരു ഗഡു ക്ഷാമ ബത്ത അനുവദിച്ചു. സർവീസ്‌ പെൻഷനകാർക്കുള്ള ക്ഷാമാശ്വാസവും ഒരു ഗഡു അനുവദിച്ചതായി ധനമന്ത്രി കെ...

ഹേമ കമ്മിറ്റി റിപ്പോർട്ട്: കേസെടുക്കാനുള്ള ഹൈക്കോടതി വിധിക്ക് സ്റ്റേയില്ല

ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കേസെടുക്കാനുള്ള ഹൈക്കോടതി വിധിക്ക് തല്ക്കാലം സ്റ്റേയില്ല. ഹേമ കമ്മറ്റി റിപ്പോർട്ടിൽ കേസെടുത്ത് അന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരായ ഹർജി സുപ്രീംകോടതി...

ദേശീയ വനം കായികമേള: കേരളത്തിന് രണ്ടാം സ്ഥാനം

ഛത്തീസ്ഗഡ് റായ്പൂരിൽ നടന്ന 27 മത് ദേശീയ വനം കായികമേളയിൽ കേരളം രണ്ടാം സ്ഥാനം കരസ്ഥമാക്കി.ഒക്ടോബർ 16 മുതൽ 20 വരെ നടന്ന മത്സരത്തിൽ...

കല്ലടിക്കോട് അപകടത്തില്‍പ്പെട്ടത് രാത്രിയാത്രയ്ക്ക് ഇറങ്ങിയ സുഹൃത്തുക്കൾ

കല്ലടിക്കോട് ഇന്നലെ രാത്രിയിലുണ്ടായ അപകടത്തില്‍പ്പെട്ടത് രാത്രിയാത്രയ്ക്ക് ഇറങ്ങിയ സുഹൃത്തുക്കൾ. ഇവരില്‍ മൂന്നു പേര്‍ ഉറ്റ സുഹൃത്തുക്കള്‍ ആയിരുന്നു. ഓട്ടോ ഡ്രൈവര്‍ കൂടിയായ കോങ്ങാട് മണ്ണാന്തറ സ്വദേശി...