ഹേമ കമ്മിറ്റി റിപ്പോർട്ട്: കേസെടുക്കാനുള്ള ഹൈക്കോടതി വിധിക്ക് സ്റ്റേയില്ല

ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കേസെടുക്കാനുള്ള ഹൈക്കോടതി വിധിക്ക് തല്ക്കാലം സ്റ്റേയില്ല.

ഹേമ കമ്മറ്റി റിപ്പോർട്ടിൽ കേസെടുത്ത് അന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരായ ഹർജി സുപ്രീംകോടതി മൂന്നാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.

സജി മോന്‍ സാറയില്‍ നല്‍കിയ ഹര്‍ജിയാണ് നവംബർ 19ന് പരിഗണിക്കുക.

ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീയസച്ചു. 

ഹേമ കമ്മിറ്റി റിപ്പോര്ട്ട് പുറത്തുവിടുന്നത് ചോദ്യം ചെയ്ത് ഹർജിക്കാരൻ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

പരാതിയില്ലെങ്കിലും കമ്മിറ്റിയിലെ മൊഴികൾ വിവരമായി പരിഗണിച്ച് കേസെടുക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ നിർദേശം.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേസെടുക്കാവുന്ന പരാതികളുമുണ്ടെന്ന് നിരീക്ഷിച്ച ഹൈക്കോടതി,
പ്രത്യേക അന്വേഷണ സംഘത്തിന് നിയമപ്രകാരം കേസെടുത്ത് മുന്നോട്ട് പോകാമെന്നായിരുന്നു നിര്‍ദേശിച്ചിരുന്നത്.

മൊഴി നൽകാൻ അതിജീവിതമാർ തയ്യാറല്ലെങ്കിൽ നിർബന്ധിക്കരുതെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

ഷൂട്ടിംഗ് ലൊക്കേഷനുകളിൽ മദ്യം, ലഹരി ഉപയോഗം സംബന്ധിച്ചും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശം ഉണ്ട്.

ഇത് തടഞ്ഞ് മികച്ച തൊഴിൽ അന്തരീക്ഷം ഉറപ്പാക്കാനും എസ് ഐ ടി നടപടിയെടുക്കണമെന്ന് കോടതി നിർദേശം നല്‍കിയിരുന്നു. 

Leave a Reply

spot_img

Related articles

ഫാമിലി കൗണ്‍സിലര്‍ തസ്തിക ഒഴിവ്

ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയിലേക്ക് ഫാമിലി കൗണ്‍സിലര്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ബി എ / ബി എസ് സി സൈക്കോളജി (മുഴുവന്‍ സമയം),...

ഗോകുലം ഗോപാലന്റെ ഓഫീസിൽ ഇ ഡി റെയ്ഡ്

മോഹൻ ലാൽ ചിത്രമായ എംപുരാന്റെ നിർമ്മാതാവും പ്രമുഖ വ്യവസായിയുമായ ഗോകുലം ഗോപാലന്റെ ഓഫീസിൽ എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റിൻ്റെ റെയ്‌ഡ്. ഗോകുലം ഗോപാലന്റെ ചെന്നൈ കോടമ്പാക്കത്തെ ധനകാര്യ...

വീണാ വിജയനെതിരായ കേസ് സി.പി.എം ഏറ്റെടുക്കില്ല; എം.വി. ഗോവിന്ദൻ

മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണാ വിജയനെതിരായ കേസ് സി.പി.എം ഏറ്റെടുക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.കേസ് വീണ വിജയനും കമ്പനിയും ഏറ്റെടുക്കും.വഴിവിട്ട ഒരു...

എം എം മണിയുടെ ആരോഗ്യനില തൃപ്‌തികരം

സിപിഎം പാർട്ടി കോൺഗ്രസിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സിപിഎം നേതാവ് എംഎം മണിയുടെ ആരോഗ്യനില തൃപ്‌തികരം. മധുരയിലെ അപ്പോളോ ആശുപത്രിയിലാണ്...