കഥകളി ആചാര്യൻ സദനം നരിപ്പറ്റ നാരായണൻ നമ്പൂതിരി അന്തരിച്ചു

കഥകളി ആചാര്യനും കീഴ്പടം കുമാരൻ നായരുടെ ശിഷ്യനുമായ സദനം നരിപ്പറ്റ നാരായണൻ നമ്ബൂതിരി (77) അന്തരിച്ചു.

ഇന്ന് പുലർച്ചെ 2.30-ഓടെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം.

നാലുദിവസമായി ആശുപതിയില്‍ ചികിത്സയിലായിരുന്നു. പാലക്കാട് ചെർപ്പുളശ്ശേരി കാറല്‍മണ്ണ സ്വദേശിയാണ്. സംസ്കാരം ഇന്ന് വൈകീട്ട് 4-ന് കാറല്‍മണ്ണ നരിക്കാട്ടിരി മന വളപ്പില്‍ നടക്കും.

മുൻഷി എന്ന ഹ്രസ്വ ആക്ഷേപഹാസ്യ പരിപാടിയിൽ ചാനലിൽ തിളങ്ങിയ നരിപ്പറ്റ കഴിഞ്ഞ നാല് വർഷമായി മുൻഷിയായി വേഷമിട്ടിരുന്നു. കാട്ടാളൻ, ഹംസം, ബ്രാഹ്മണൻ തുടങ്ങിയ പ്രധാനപ്പെട്ട വേഷങ്ങളില്‍ കേരളത്തിലെ അറിയപ്പെടുന്ന കഥകളി നടനാണ്. കലാമണ്ഡലം ഫെല്ലോഷിപ്പ് ഉള്‍പ്പെടെ ഒട്ടേറെ അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്.

Leave a Reply

spot_img

Related articles

സർക്കാരിന് എതിരെ വിമർശനവുമായി ഓർത്തഡോക്സ് സഭ

സംസ്ഥാന സർക്കാരിന് എതിരെ അതിരൂക്ഷ വിമർശനവുമായി ഓർത്തഡോക്സ് സഭ. ക്രമസമാധാന പ്രശ്നം എന്ന ഓമനപ്പേരിട്ട് സർക്കാർ വിധി നടപ്പിലാക്കാതിരിക്കാൻ ശ്രമിക്കുകയാണെന്നും എല്ലാ പരിധിയും ലംഘിച്ചെന്നും ഓർത്തഡോക്സ്...

നിയന്ത്രണംവിട്ട യാത്രാബോട്ട് കരയിലേക്ക് ഇടിച്ചു കയറി

കുമരകം ബോട്ട്ജെട്ടിയിൽ നിയന്ത്രണം വിട്ട എസ്-51 യാത്രാബോട്ട് കരയിലേക്ക് ഇടിച്ചു കയറി കട പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന് കേടുപാടുകൾ സംഭിവിച്ചു. ഇന്ന് 11- ന് മുഹമ്മയിൽ നിന്നും...

ജീവനക്കാർക്കും അധ്യാപകർക്കും ഒരു ഗഡു ഡിഎ, ഡിആർ അനുവദിച്ചു

തിരുവനന്തപുരം സംസ്ഥാന സർവീസ്‌ ജീവനക്കാർക്കും അധ്യാപകർക്കും ഒരു ഗഡു ക്ഷാമ ബത്ത അനുവദിച്ചു. സർവീസ്‌ പെൻഷനകാർക്കുള്ള ക്ഷാമാശ്വാസവും ഒരു ഗഡു അനുവദിച്ചതായി ധനമന്ത്രി കെ...

ഹേമ കമ്മിറ്റി റിപ്പോർട്ട്: കേസെടുക്കാനുള്ള ഹൈക്കോടതി വിധിക്ക് സ്റ്റേയില്ല

ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കേസെടുക്കാനുള്ള ഹൈക്കോടതി വിധിക്ക് തല്ക്കാലം സ്റ്റേയില്ല. ഹേമ കമ്മറ്റി റിപ്പോർട്ടിൽ കേസെടുത്ത് അന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരായ ഹർജി സുപ്രീംകോടതി...