കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാം പതിപ്പിന്റെ ലോഗോ പ്രകാശനവും വെബ്സൈറ്റ് ഉദ്ഘാടനവും സ്പീക്കർ എ. എൻ. ഷംസീർ നിർവഹിച്ചു

2025 ജനുവരി 07 മുതൽ 13 വരെ നിയമസഭാ സമുച്ചയത്തിൽ സംഘടിപ്പിക്കുന്ന
കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാം പതിപ്പിന്റെ ലോഗോ പ്രകാശനവും വെബ്സൈറ്റ് ഉദ്ഘാടനവും സ്പീക്കർ എ. എൻ. ഷംസീർ നിർവഹിച്ചു. നിയമസഭയിലെ ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷത വഹിച്ചു.

നിയമസഭ പുസ്തകോത്സവത്തിന്റെ മൂന്നാം എഡിഷൻ ലോകോത്തര എഴുത്തുകാരെ ഉൾപ്പെടുത്തി സംഘടിപ്പിക്കുമെന്ന് സ്പീക്കർ പറഞ്ഞു. പുസ്തക പ്രസാധകരുമായി ചർച്ചകൾ പുരോഗമിക്കുകയാണ്. പുസ്തകോത്സവത്തിൽ വിൽപനയ്ക്ക് പുറമെ പുസ്തകങ്ങളെ പരിചയപ്പെടുത്തൽ, പുസ്തക ചർച്ചകൾ, സാംസ്‌കാരിക പരിപാടികൾ എന്നിവയും നടക്കും. രാജ്യത്തിന്റെ മഹിതമായ മതേതരപാരമ്പര്യം ഉയർത്തിപ്പിടിക്കാൻ ഇത്തരം പുസ്തകോത്സവങ്ങൾക്ക് സാധിക്കും. നിയമസഭ പുസ്തകോത്സവത്തിന്റെ ഒന്നും രണ്ടും എഡിഷനുകൾ വലിയ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഇത്തവണത്തെ പുസ്തകോത്സവം നടക്കുന്ന ദിവസങ്ങളിൽ സംസ്ഥാന സ്‌കൂൾ കലോത്സവവും തിരുവനന്തപുരത്ത് നടക്കുകയാണ്. അതിനാൽ കൂടുതൽ കുട്ടികളുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്നതായി സ്പീക്കർ പറഞ്ഞു.

പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, എം. എൽ. എമാരായ കെ. പി. മോഹനൻ, ജി. സ്റ്റീഫൻ, കവിയും മുഖ്യമന്ത്രിയുടെ മീഡിയ സെക്രട്ടറിയുമായ പ്രഭാവർമ, സ്പെഷ്യൽ സെക്രട്ടറി ഷാജി സി. ബേബി, അഡീഷണൽ സെക്രട്ടറി എം. എസ്. വിജയൻ എന്നിവർ സംസാരിച്ചു.

Leave a Reply

spot_img

Related articles

കെ കെ രാമചന്ദ്രന്‍ നായരുടെ മകന്റെ ആശ്രിത നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചു

ചെങ്ങന്നൂര്‍ മുന്‍ എംഎല്‍എയായിരുന്ന കെ കെ രാമചന്ദ്രന്‍ നായരുടെ മകന്റെ ആശ്രിത നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചു.ഒരു മുന്‍ എംഎല്‍എയുടെ മകന്...

മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ വാഹനമിടിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ വിചാരണ നിര്‍ത്തിവെച്ച്‌ കോടതി

മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ വാഹനമിടിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ വിചാരണ നിര്‍ത്തിവെച്ച്‌ കോടതി. പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന് രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കോടതിയില്‍...

കോട്ടയത്ത് മഴ തുടരുന്നു; പുതുപ്പള്ളി പള്ളി റോഡിൽ വെള്ളം കയറി

രാവിലെ ഇടവിട്ട് പെയ്ത മഴ വീണ്ടും കോട്ടയം ജില്ലയിൽ ശക്തി പ്രാപിക്കുന്നു. ഇതേ തുടർന്ന് വീണ്ടും കൂടുതൽ പ്രദേശങ്ങളിൽ വെള്ളം കയറുകയാണ്. നിലവിൽ കോട്ടയം...

ബീമാപള്ളി ഉറൂസ് : ചൊവ്വാഴ്ച പ്രാദേശിക അവധി

ബീമാപള്ളി ദർഗ്ഗാ ഷറീഫിലെ വാർഷിക ഉറൂസ് മഹോത്സവത്തോടനുബന്ധിച്ച് ചൊവ്വാഴ്ച (ഡിസംബർ 03) തിരുവനന്തപുരം നഗരസഭാ പരിധിയിലെ എല്ലാ സംസ്ഥാന സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും...