ദാന ചുഴലിക്കാറ്റ് കരതൊട്ടു

തീവ്രചുഴലിക്കാറ്റായി ദാന കരതൊട്ടു.വടക്കൻ ഒഡിഷ തീരം പിന്നിട്ടതായാണ് റിപ്പോർട്ട്.

ഭദ്രക്ക് ഉൾപ്പെടെയുള്ള മേഖലകളിൽ കനത്ത മഴയും കാറ്റും തുടരുകയാണ്.

പശ്ചിമ ബംഗാൾ ഒഡിഷ തീരങ്ങളിൽ ശക്തമായ കാറ്റ് വീശുന്നുണ്ട്.

കാറ്റിൽ നിരവധി മരങ്ങൾ കടപുഴകിയിട്ടുണ്ട്.

അതേ സമയം ഇതുവരെ ആളപായമൊന്നുമില്ലെന്നാണ് റിപ്പോർട്ട് പുറത്തുവരുന്നത്.

ഒഡിഷയിൽ 16 ജില്ലകളിൽ മിന്നൽപ്രളയ മുന്നറിയിപ്പുണ്ട്.

സംസ്ഥാനത്തെ ഏത് സാഹചര്യവും നേരിടാൻ തയ്യാറാണെന്ന് ഒഡിഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി വ്യക്തമാക്കി.

രാവിലെ പതിനൊന്നരയോടെ ദാന ചുഴലിക്കാറ്റിന്റെ ശക്തി കുറയുമെന്നാണ് കാലാവസ്ഥ കേന്ദ്രം അറിയിച്ചിട്ടുള്ളത്.

120 കിലോമീറ്റർ വേഗത കൈവരിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.

ഇരു സംസ്ഥാനങ്ങളിലുമായി ആറുലക്ഷത്തിലധികം പേരെ മാറ്റിപ്പാർപ്പിച്ചു.

Leave a Reply

spot_img

Related articles

ജസ്റ്റിസ് സഞ്ജീവ് ഖന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്നയെ നിയമിച്ചതായി കേന്ദ്രസർക്കാർ അറിയിച്ചു. നവംബർ പത്തിന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് വിരമിക്കുന്ന സാഹചര്യത്തിലാണ് ജസ്റ്റിസ്...

ദാന ചുഴലിക്കാറ്റ് നാളെ രാത്രിയോടെ ഒഡീഷ തീരം തൊടും

ദാന ചുഴലിക്കാറ്റ് നാളെ രാത്രിയോടെ ഒഡീഷ തീരം തൊടുമെന്ന മുന്നറിയിപ്പിനിടെ ദുരിതാശ്വാസ - രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജമായി ഒഡീഷ. ആളുകളെ മാറ്റിപ്പാര്‍പ്പിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മൂന്ന്...

ബെംഗളൂരുവില്‍ കാണാതായ മലയാളി യുവാവിനെ കണ്ടെത്തി

ജോലി തേടി പോയതിന് പിന്നാലെ ബെംഗളൂരുവില്‍ കാണാതായ മലയാളി യുവാവിനെ കണ്ടെത്തി.പെയ്ന്റിങ് ജോലിക്കായി പോയതിന് പിന്നാലെ ബെംഗളൂരു റെയില്‍വേ സ്റ്റേഷനില്‍ നിന്നും കാണാതായ പാലകര...

സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ പോയ നിരവധി പേരെ കാണാതായിട്ടുണ്ടെന്ന് തമിഴ്നാട് പോലീസ്

ആത്മീയ നേതാവ് സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ പോയ നിരവധി പേരെ കാണാതായിട്ടുണ്ടെന്ന് തമിഴ്നാട് പോലീസിന്റെ റിപ്പോർട്ട്. ഇഷ ഫൗണ്ടേഷനെതിരേ തമിഴ്നാട് പോലീസ് സുപ്രീം...