പി.ജി. ഹോമിയോ: ഓൺലൈൻ ഓപ്ഷൻ രജിസ്‌ട്രേഷൻ സൗകര്യം ലഭ്യമാക്കി

2024 – ലെ പി.ജി. ഹോമിയോ കോഴ്‌സിലേക്കുള്ള മൂന്നാംഘട്ട അലോട്ട്‌മെന്റിനായി ഓൺലൈനായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യം ലഭ്യമാക്കി. 2024 ലെ പി.ജി. ഹോമിയോ കോഴ്‌സിലേക്ക് പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും ഒക്ടോബർ 28 വൈകിട്ട് 5 മണിക്ക് മുൻപായി പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ ഓപ്ഷൻ സമർപ്പിക്കേണ്ടതാണ്.

നിലവിൽ സ്റ്റേറ്റ് ക്വാട്ട സീറ്റുകളിൽ പ്രവേശനം നേടിയവർക്ക് പിഴ കൂടാതെ ടി.സി വാങ്ങാനുള്ള അവസാന തീയതി ഒക്ടോബർ 28 ഉച്ചയ്ക്ക് 1 മണി വരെയാണ്. അതിനു ശേഷം ടി.സി വാങ്ങുന്നവരെ മൂന്നാംഘട്ട അലോട്ട്‌മെന്റിലോ തുടർന്നുള്ള സ്ട്രേ വേക്കൻസി അലോട്ട്‌മെന്റ്കളിലോ പരിഗണിക്കുന്നതല്ല. വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഹെൽപ് ലൈൻ നമ്പർ  04712525300.

Leave a Reply

spot_img

Related articles

തോമസ് കെ തോമസ് എംഎല്‍എ 100 കോടി വാഗ്ദാനം ചെയ്ത സംഭവത്തില്‍ പ്രതികരിച്ച്‌ വിഡി സതീശൻ

എൻസിപി അജിത് പവാർ പക്ഷത്തേക്ക് മാറുന്നതിന് തോമസ് കെ തോമസ് എംഎല്‍എ 100 കോടി രൂപ കോവൂർ കുഞ്ഞുമോൻ എംഎല്‍എ വാഗ്ദാനം ചെയ്ത സംഭവത്തില്‍...

പ്ലസ് വണ്‍ പ്രവേശനം: അടുത്ത വര്‍ഷം മുതല്‍ കമ്യൂണിറ്റി ക്വാട്ടയിലും ഏകജാലകം

പ്ലസ്‌വണ്‍ പ്രവേശത്തിനുള്ള കമ്യൂണിറ്റി ക്വാട്ടയിലേക്ക് അപേക്ഷിക്കുന്നത് അടുത്ത അധ്യയനവർഷം മുതല്‍ ഏകജാലകം വഴിയാക്കും. നിലവില്‍ സ്കൂളുകളിലാണ് അപേക്ഷിക്കേണ്ടത്. സ്കൂള്‍ അധികൃതരാണ് അപേക്ഷ പ്രകാരം ഡേറ്റാ...

ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

പാലാ കടനാട് ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കണംകൊമ്പിൽ റോയി ഭാര്യ ജാൻസി എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. റോയിയെ തൂങ്ങി മരിച്ച നിലയിലും ജാൻസിയുടെ...

പുതിയ ക്രിമിനൽ നിയമം: സംസ്ഥാന ഭേദഗതി പരിഗണിക്കും

പുതുക്കിയ കേന്ദ്ര ക്രിമിനൽ നിയമങ്ങൾക്ക്, കേരളത്തിൻ്റെ സാഹചര്യം കണക്കിലെടുത്ത് ഭേദഗതികൾ കൊണ്ടുവരേണ്ടതുണ്ടോ എന്ന് പരിഗണിക്കുന്നു. ഇക്കാര്യം പരിശോധിച്ച് അഭിപ്രായം ലഭ്യമാക്കാൻ സംസ്ഥാന നിയമ പരിഷ്കരണ...