തോമസ് കെ തോമസ് എംഎല്‍എ 100 കോടി വാഗ്ദാനം ചെയ്ത സംഭവത്തില്‍ പ്രതികരിച്ച്‌ വിഡി സതീശൻ

എൻസിപി അജിത് പവാർ പക്ഷത്തേക്ക് മാറുന്നതിന് തോമസ് കെ തോമസ് എംഎല്‍എ 100 കോടി രൂപ കോവൂർ കുഞ്ഞുമോൻ എംഎല്‍എ വാഗ്ദാനം ചെയ്ത സംഭവത്തില്‍ പ്രതികരിച്ച്‌ പ്രതിപക്ഷനേതാവ് വിഡി സതീശൻ.

ഇക്കാര്യം അറിഞ്ഞിട്ടും മുഖ്യമന്ത്രി പിണറായി വിജയൻ എന്ത് നടപടിയാണ് എടുത്തതെന്നും അദ്ദേഹം ചോദിച്ചു. നടപടി എടുക്കാതെ മുഖ്യമന്ത്രി അതിന് കൂട്ടുനില്‍ക്കുകയായിരുന്നോയെന്നും വിഡി സതീശൻ ചോദിച്ചു.

‘മുഖ്യമന്ത്രിക്ക് മാത്രം അറിയാവുന്ന രഹസ്യമായതുകൊണ്ടാണ് തോമസ് കെ. തോമസിനെ മന്ത്രിയാക്കാതിരുന്നതെന്ന തരത്തിലാണ് വാർത്തകള്‍ വരുന്നത്. സംഘപരിവാർ പക്ഷത്തേക്ക് ആളെ കൂട്ടാനാണ് എംഎല്‍എ ശ്രമിച്ചത്. അതുകണ്ട് ഭയന്നാണോ മുഖ്യമന്ത്രി നടപടി എടുക്കാതിരുന്നത്?

ബിജെപിക്ക് ഒപ്പമുള്ള കൃഷ്ണൻകുട്ടിയുടെ പാർട്ടി മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടല്ലോ. ബിജെപിക്ക് ദേഷ്യം വന്നാലോയെന്ന് കരുതിയാണ് മുഖ്യമന്ത്രി ഒന്നും പറയാത്തത്.

ബിജെപിയുമായുള്ള ബന്ധം 24 മണിക്കൂറിനകം അവസാനിപ്പിക്കണമെന്ന് ആ പാർട്ടിയോട് ആവശ്യപ്പെടാനുള്ള ധൈര്യം മുഖ്യമന്ത്രിക്കുണ്ടായോ? ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ചില്ലെങ്കില്‍ മന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കുമെന്ന് കൃഷ്ണൻകുട്ടിയോട് പറയാനുള്ള ധൈര്യമെങ്കിലും മുഖ്യമന്ത്രിക്കുണ്ടോ?

100 കോടിയുടെ കോഴ അറിഞ്ഞിട്ടും ഒരു നടപടിയുമില്ല. കോഴ വാഗ്ദാനം ചെയ്താല്‍ കേസെടുക്കണ്ടേ? മുഖ്യമന്ത്രിക്ക് മാത്രം അറിയാവുന്ന വിവരത്തെ കുറിച്ച്‌ മുഖ്യമന്ത്രി തന്നെ അഭിപ്രായം പറയട്ടെ. സ്വന്തം പാർട്ടിയിലെ എംഎല്‍എ കോഴ നല്‍കിയെന്ന ആരോപണത്തില്‍ എൻസിപി നേതാവ് പി.സി ചാക്കോയും പ്രതികരിക്കണം. ചാക്കോയല്ലേ ആരോപണ വിധേയനായ എംഎല്‍എ മന്ത്രിയാക്കാൻ നടന്നത്’- വി ഡി സതീശൻ പറഞ്ഞു.

Leave a Reply

spot_img

Related articles

വഖഫ് നിയമം മുസ്ലിംകൾക്കെതിരല്ലെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു

വഖഫ് നിയമം മുസ്ലിംകൾക്കെതിരല്ലെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു.മുസ്ലീങ്ങൾക്കെതിരായ നീക്കമെന്ന് ചിലർ പ്രചരിപ്പിക്കുന്നുവെന്നും വർഷങ്ങളായുള്ള തെറ്റ് തിരുത്തുകയാണ് സർക്കാർ ചെയ്‌തതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍...

മൂന്ന് ജീവൻ പൊലിഞ്ഞിട്ടും സർക്കാർ നോക്കി നിൽക്കുന്നു; വി ഡി സതീശൻ

രണ്ട് ദിവസത്തിനിടെ മൂന്ന് ജീവൻ പൊലിഞ്ഞിട്ടും സർക്കാർ നോക്കി നിൽക്കുന്നു. റിപ്പോർട്ട് തേടൽ മാത്രമല്ല വനം മന്ത്രിയുടെ ജോലി: പ്രതിപക്ഷ നേതാവ് വി ഡി...

കേന്ദ്രമന്ത്രി കിരൺ റിജിജു ഇന്ന് മുനമ്പം സമര പന്തലിൽ എത്തും

കേന്ദ്രമന്ത്രി കിരൺ റിജിജു ഇന്ന് മുനമ്പം സമര പന്തലിൽ എത്തും.എന്‍ഡിഎ സംഘടിപ്പിക്കുന്ന അഭിനന്ദന്‍ സഭ എന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് സന്ദര്‍ശനം. മുനമ്ബം വിഷയത്തില്‍ ബിജെപി...

കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. 15 പേർക്ക് പരിക്ക് പറ്റി. ബസിലുണ്ടായിരുന്ന 15 വയസ്സോളം പ്രായമായ പെൺകുട്ടി മരിച്ചു എന്നും വിവരമുണ്ട്. ഔദ്യോഗികമായി...