ഇറാന് തിരിച്ചടിയുമായി ഇസ്രായേല്‍

ഇറാന് തിരിച്ചടിയുമായി ഇസ്രായേല്‍. ഇറാന്റെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമാക്കി കൊണ്ടുള്ള വ്യോമാക്രമണമാണ് ശനിയാഴ്ച പുലർച്ചെ നടന്നത്.

ഇറാന്റെ തലസ്ഥാനമായ ടെഹ്റാനില്‍ ഉഗ്ര സ്ഫോടനങ്ങളുണ്ടായി. ടെഹ്റാന്റെ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തും സ്ഫോടനം ഉണ്ടായി. വലിയ രീതിയിലുള്ള നാശനഷ്ടങ്ങള്‍ ഉണ്ടായെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.

ഒക്ടോബർ ഒന്നിനാണ് ഇസ്രായേലിനെ ലക്ഷ്യമാക്കി ഇറാൻ ഇരുന്നിലേറെ മിസൈലുകള്‍ തൊടുത്തുവിട്ടത്. ഇസ്രായേലിന് നേരെ ഇറാൻ തുടർച്ചയായി നടത്തിയ പരാക്രമങ്ങള്‍ക്ക് പകരമായാണ് ഇറാന്റെ സൈനിക കേന്ദ്രം ആക്രമിച്ചത്. ഇസ്രായേലില്‍ ഇറാൻ നടത്തിയ അപ്രതീക്ഷിത മിസൈല്‍ ആക്രമണത്തില്‍ കാര്യമായ ആളപായം ഉണ്ടായില്ലെങ്കിലും വലിയ രീതിയില്‍ തിരിച്ചടി ഉണ്ടാകുമെന്ന് ഇസ്രായേല്‍ അന്ന് വ്യക്തമാക്കിയിരുന്നു. അതിനുള്ള മറുപടിയാണ് ഈ അപ്രതീക്ഷിത ആക്രമണം.

Leave a Reply

spot_img

Related articles

അബുദാബിയിൽ മാലിന്യ ടാങ്കിലെ വിഷവാതകം ശ്വസിച്ച് രണ്ട് മലയാളികൾ ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ മരിച്ചു

പത്തനംതിട്ട കോന്നി സ്വദേശി അജിത് വള്ളിക്കോട് (40), പാലക്കാട് സ്വദേശി രാജ്‌കുമാർ (38) എന്നീ മലയാളികളും ഒരു പഞ്ചാബ് സ്വദേശിയുമാണ് മരണപ്പെട്ടത്. ടാങ്ക് വൃത്തിയാക്കാൻ...

ബംഗ്ലാദേശില്‍ വീണ്ടും പ്രക്ഷോഭം

പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്റെ രാജി ആവശ്യപ്പെട്ടാണ് പ്രക്ഷാേഭകാരികള്‍ വീണ്ടും തെരുവിലിറങ്ങിയത്. പ്രസിഡന്റിന്റെ കൊട്ടാരം അവർ വളഞ്ഞു. പ്രസിഡന്റിന്റെ കൊട്ടാരമായ ബംഗ ഭവനുമുന്നില്‍ നിലയുറപ്പിച്ച സൈന്യം...

16-ാമത് ബ്രിക്സ് ഉച്ചകോടി; പ്രധാനമന്ത്രി റഷ്യയിലേക്ക് തിരിച്ചു

16-ാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച രാവിലെ റഷ്യയിലേക്ക് തിരിച്ചു. റഷ്യയിലെ കസാൻ നഗരത്തിലാണ് ഉച്ചകോടി നടക്കുന്നത്. ഇന്ന് പുടിന്‍ ഒരുക്കുന്ന അത്താഴ...

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്. ഹിരോഷിമയിലേയും നാഗാസാക്കിയിലേയും അണുബോംബ് ആക്രമണത്തിലെ അതിജീവിതരുടെ സന്നദ്ധ സംഘടനയാണിത്. ആണവായുധങ്ങളില്ലാത്ത ഒരു ലോകം സൃഷ്ടിക്കുന്നതിനായുള്ള സംഘടനയുടെ...