കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജ് സിസിഇ (Centre for Continuing Education) വിഭാഗത്തിലെ ബുക്‌സ് ഓഫ് അക്കൗണ്ട്‌സ് 2024-25, 2025-26 സാമ്പത്തിക വര്‍ഷ കാലയളവിൽ സ്റ്റാറ്റ്യുട്ടറി ഓഡിറ്റ് നടത്തുന്നതിനും ഐടിആര്‍ ഫയലിംഗ് നടത്തുന്നതിനും താത്പര്യമുള്ള ചാര്‍ട്ടേഡ് അക്കൗണ്ടിംഗ് സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു.
‘ക്വട്ടേഷന്‍ നമ്പര്‍: സിസിഇ വിഭാഗത്തിലെ ഓഡിറ്റ് ചെയ്യുന്നതിനുള്ള ക്വട്ടേഷന്‍’ എന്ന് പ്രത്യേകം രേഖപ്പെടുത്തി പ്രിന്‍സിപ്പാള്‍, സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജ്, കോഴിക്കോട്, വെസ്റ്റ്ഹില്‍ (പിഒ), 673005 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. ക്വട്ടേഷന്‍ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ ഏഴ് ഉച്ച രണ്ട് മണി. അന്നേ ദിവസം വൈകീട്ട് മൂന്നിന് ക്വട്ടേഷന്‍ തുറക്കും.
ആവശ്യകതകളുടെ വിശദാംശങ്ങളും അവയുടെ വിതരണത്തെക്കുറിച്ചുള്ള വ്യവസ്ഥകളും www.geckkd.ac.in ൽ.