പന്തല്ലൂർ പ്രീമിയർ ലീഗ് അവാർഡ് നൈറ്റും താരലേലവും നടത്തി

പന്തല്ലൂർ: നവംബർ 24ന് നടക്കുന്ന പന്തല്ലൂർ പ്രീമിയർ ലീഗ് സീസൺ-8 ക്രിക്കറ്റ് ടൂർണമെന്റിന്റെ ഭാഗമായി ജ്വാല അവാർഡ് നൈറ്റും മെഗാ ഷോയും താരലേലവും സംഘടിപ്പിച്ചു.
അഷ്റഫ് മാസ്റ്റർ മെമ്മോറിയൽ ജ്വാല അവാർഡും വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ചവരെ ആദരിച്ച് എക്സലൻസ് അവാർഡുകളും വിതരണം ചെയ്തു. വയനാട് ദുരന്തത്തിൽ രക്ഷാപ്രവർത്തനം നടത്തിയവരെ ചടങ്ങിൽ അനുമോദിച്ചു.

മികച്ച സേവനത്തിന് സംസ്ഥാന സർക്കാറിന്റെ ഗോൾഡ് മെഡൽ രണ്ടു തവണ നേടിയ കാളികാവ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി.കെ. മുഹമ്മദ് ഷഫീഖിനാണ് ജ്വാല അവാർഡ് സമ്മാനിച്ചത്. പന്തലൂർ ജി.യു.പി സ്കൂളിൽ നടന്ന അവാർഡ് നൈറ്റ് പി. ഉബൈദുള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര പിന്നണി ഗായകൻ അതുൽ നറുകര മുഖ്യാതിഥിയായി.
എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ എം. കുഞ്ഞാപ്പ, മാപ്പിളപ്പാട്ട് സംഗീത സംവിധായകൻ ഹനീഫ മുടിക്കോട്, സിനിമാ താരം കവിത ബൈജു, പി. കേശവദേവ് പുരസ്കാരം നേടിയ കഥാകൃത്ത് ഇ.കെ. ലീല ടീച്ചർ, ഹ്രസ്വചിത്ര സംവിധായകൻ പി.കെ. ഹേമന്ത്, കൈരളി ഫീനിക്സ് അവാർഡ് ജേതാവ് സാദിഖ് കിടങ്ങയം എക്സലൻസ് അവാർഡുകൾ നൽകി. ജില്ലാ ജൂഡോ ചാമ്പ്യൻ ഫാത്തിമ ഷാന, ജില്ലാ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ ട്രിപ്പിൾ സ്വർണം നേടിയ ജൂവൽ ജോഷി, തൈകൊണ്ടോ ജില്ല നോൾഡ് മെഡൽ ജേതാക്കൾ വി.പി. ഫാത്തിമ റിൻഷ, എം.പി. അഫ്നാസ്, കെ. ഷാദുലി, തൈകൊണ്ടോ ദേശീയ താരം മുഹമ്മദ് റധിൻ, ഡിസൈനർ സ്വരാജ്, എഡിറ്റർ ഫാരിസ് കിളിനക്കോട്, ഉയർന്ന വിജയം നേടിയ ഡോ. സിനിയ മറിയം, ഡോ. സുമിയ മറിയം എന്നിവരെയും വയനാട് പ്രകൃതിദുരന്ത ഭൂമിയിൽ സന്നദ്ധ പ്രവർത്തനം നടത്തിയ എം.പി. റിയാസ്, അദീബ് മദാരി, പി. സമദ്, ഹനീഫ, കെ. അബ്ഷാദ്, പി. നൗഷാദ്, കെ.കെ. സദഖത്തുള്ള, വി.പി. ജുനൈസ്, കെ.ടി. മിഥിലാജ്, ഇ.കെ. ഇല്യാസ്, പി. രമേഷ്, എ.കെ. ഷിജിത്ത്, യൂസുഫ് കലയത്ത് എന്നിവരെയും ആദരിച്ചു.
സാദിഖ് പന്തല്ലൂർ അധ്യക്ഷത വഹിച്ചു. ആനക്കയം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അടോട്ട് ചന്ദ്രൻ, വൈസ് പ്രസിഡന്റ് അനിത മണികണ്ഠൻ, ബ്ലോക്ക് പഞ്ചായത്തംഗം മുഹ്സിനത്ത് അബ്ബാസ്, പഞ്ചായത്തംഗം ജോജോ മാത്യു, എഴുത്തുകാരൻ റഹ്മാൻ കിടങ്ങയം, രാജേന്ദ്ര ബാബു, കെ.കെ. സാബിക് തുടങ്ങിയവർ സംസാരിച്ചു. കെ. അഹമ്മദ് സ്വാഗതവും ഹുസൈൻ കിടങ്ങയം നന്ദിയും പറഞ്ഞു. അതുൽ നറുകരയും സംഘവും അവതരിപ്പിച്ച ഗാനമേളയും വിവേക് അരിമ്പൂത്തിൻറെ മാജിക് ഷോയും അരങ്ങേറി. ഗായകരായ ശിഹാബ് പൂക്കൊളത്തൂർ, മിസ്ന മഞ്ചേരി എന്നിവർ ഗാനങ്ങൾ ആലപിച്ചു. പന്തല്ലൂർ പ്രീമിയർ ലീഗിന്റെ എട്ട് ടീമുകളുടെ ​ജേഴ്സികൾ പ്രകാശനം ചെയ്തു. തുടർന്ന് താരലേലവും നടന്നു. റഹ്മാൻ മുതുവല്ലൂർ അവതാരകനായി.

Leave a Reply

spot_img

Related articles

ട്വന്റി20 വനിതാ ലോകകപ്പ്; ന്യൂസീലൻഡിന് കന്നിക്കിരീടം

ട്വന്റി20 വനിതാ ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തകർത്ത് ന്യൂസീലൻഡിന് കന്നിക്കിരീടം. 32 റണ്‍സിനായിരുന്നു ന്യൂസിലൻഡിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ന്യൂസീലന്‍ഡ് 20 ഓവറില്‍ അഞ്ച്...

ദേശീയ കയാക്കിങ് ചാമ്പ്യൻഷിപ്പ്: രജിസ്‌ട്രേഷൻ ലിങ്ക് ഉദ്ഘാടനം ചെയ്തു

കണ്ണൂർ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നവംബർ 24ന് സംഘടിപ്പിക്കുന്ന ദേശീയ കയാക്കിങ് ചാമ്പ്യൻഷിപ്പ് കണ്ണൂര്‍ കയാക്കത്തോൺ 2024ന്റെ രജിസ്‌ട്രേഷൻ ലിങ്ക് ഉദ്ഘാടനം...

ടെന്നിസ് താരം റാഫേൽ നദാൽ കളമൊഴിയുന്നു

ഒരു പതിറ്റാണ്ടിലധികം ടെന്നിസ് ലോകം അടക്കിവാണ കളിമണ്‍ കോര്‍ട്ടിലെ രാജാവ് റാഫേൽ നദാൽ കളമൊഴിയുന്നു. ഈ വർഷം നവംബറിൽ നടക്കുന്ന ഡേവിസ് കപ്പ് ഫൈനൽസോടെ സജീവ...

പി.ടി ഉഷയ്‌ക്കെതിരെ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനില്‍ അവിശ്വാസ പ്രമേയത്തിന് നീക്കം

ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അധ്യക്ഷ പി.ടി ഉഷയ്‌ക്കെതിരെ അവിശ്വാസ പ്രമേയ നീക്കം.ഈ മാസം 25ന് ചേരുന്ന പ്രത്യേക ഐ ഒ എ യോഗത്തില്‍ അവിശ്വാസ...