സൗദിയില്‍ വെല്‍ഡിങ്ങിനിടെ പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിച്ച്‌ മലയാളി മരിച്ചു

സൗദിയില്‍ വെല്‍ഡിങ്ങിനിടെ പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിച്ച്‌ മലയാളി മരിച്ചു.അപകടത്തില്‍ യു.പി സ്വദേശിക്ക് പരിക്കേറ്റു.

റിയാദിന് സമീപം അല്‍ഖർജില്‍ മാഹി വളപ്പില്‍ തപസ്യവീട്ടില്‍ ശശാങ്കൻ-ശ്രീജ ദമ്ബതികളുടെ മകൻ അപ്പു എന്ന ശരത് കുമാറാണ് (29) മരിച്ചത്. അല്‍ഖർജ് സനാഇയ്യയില്‍ അറ്റകുറ്റ പണികള്‍ക്കായി വർക്ക്‌ഷോപ്പില്‍ എത്തിച്ച കാറിെൻറ പെട്രോള്‍ ടാങ്ക് വെല്‍ഡിങ്ങിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.

പൊട്ടിത്തെറിയെ തുടർന്നുണ്ടായ തീപിടിത്തത്തില്‍ ഗുരുതരമായി പൊള്ളലേറ്റ രണ്ടു പേരെയും ഉടൻതന്നെ അല്‍ഖർജ് കിങ് ഖാലിദ് ആശുപത്രിയില്‍ എത്തിച്ചു. അവിടെ നിന്ന് റിയാദ് ശുമൈസിയിലെ കിങ് സഊദ് മെഡിക്കല്‍ സിറ്റിയില്‍ എത്തിച്ചെങ്കിലും ശരത്കുമാറിെൻറ ജീവൻ രക്ഷിക്കാനായില്ല. യു.പി സ്വദേശിക്ക് 10 ശതമാനത്തോളം പൊള്ളലേറ്റതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
2019ല്‍ ഹൗസ് ഡ്രൈവർ വിസയില്‍ എത്തിയ ശരത്കുമാർ സ്പോണ്‍സറുടെ വർക് ഷോപ്പില്‍ ജോലി ചെയ്യുകയായിരുന്നു. രണ്ട് മാസം മുമ്ബാണ് നാട്ടില്‍നിന്ന് അവധി കഴിഞ്ഞു തിരിച്ചെത്തിയത്. അവിവാഹിതനാണ്. സഹോദരി ശില്‍പ ശശാങ്കൻ റിയാദില്‍ നഴ്സായി ജോലി ചെയ്യുന്നുണ്ട്.

Leave a Reply

spot_img

Related articles

ഇറാന് തിരിച്ചടിയുമായി ഇസ്രായേല്‍

ഇറാന് തിരിച്ചടിയുമായി ഇസ്രായേല്‍. ഇറാന്റെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമാക്കി കൊണ്ടുള്ള വ്യോമാക്രമണമാണ് ശനിയാഴ്ച പുലർച്ചെ നടന്നത്. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനില്‍ ഉഗ്ര സ്ഫോടനങ്ങളുണ്ടായി. ടെഹ്റാന്റെ അന്താരാഷ്ട്ര...

അബുദാബിയിൽ മാലിന്യ ടാങ്കിലെ വിഷവാതകം ശ്വസിച്ച് രണ്ട് മലയാളികൾ ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ മരിച്ചു

പത്തനംതിട്ട കോന്നി സ്വദേശി അജിത് വള്ളിക്കോട് (40), പാലക്കാട് സ്വദേശി രാജ്‌കുമാർ (38) എന്നീ മലയാളികളും ഒരു പഞ്ചാബ് സ്വദേശിയുമാണ് മരണപ്പെട്ടത്. ടാങ്ക് വൃത്തിയാക്കാൻ...

ബംഗ്ലാദേശില്‍ വീണ്ടും പ്രക്ഷോഭം

പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്റെ രാജി ആവശ്യപ്പെട്ടാണ് പ്രക്ഷാേഭകാരികള്‍ വീണ്ടും തെരുവിലിറങ്ങിയത്. പ്രസിഡന്റിന്റെ കൊട്ടാരം അവർ വളഞ്ഞു. പ്രസിഡന്റിന്റെ കൊട്ടാരമായ ബംഗ ഭവനുമുന്നില്‍ നിലയുറപ്പിച്ച സൈന്യം...

16-ാമത് ബ്രിക്സ് ഉച്ചകോടി; പ്രധാനമന്ത്രി റഷ്യയിലേക്ക് തിരിച്ചു

16-ാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച രാവിലെ റഷ്യയിലേക്ക് തിരിച്ചു. റഷ്യയിലെ കസാൻ നഗരത്തിലാണ് ഉച്ചകോടി നടക്കുന്നത്. ഇന്ന് പുടിന്‍ ഒരുക്കുന്ന അത്താഴ...