”ഹത്തനെ ഉദയ” ഫസ്റ്റ് ലുക്ക് പോസ്റ്റർ

നാട്യധര്‍മ്മി ക്രിയേഷന്‍സിന്റെ ബാനറില്‍ എ കെ കുഞ്ഞിരാമ പണിക്കര്‍ കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ‘ഹത്തനെ ഉദയ’ (പത്താമുദയം) എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർപ്രശസ്ത താരങ്ങളായ പി.പി കുഞ്ഞികൃഷ്ണൻ മാസ്റ്റർ,മനോജ് കാന, ഉണ്ണിരാജ് ചെറുവത്തൂർ, മനോജ് കെ. യു എന്നിവരുടെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

കാസര്‍കോഡ് തൃക്കരിപ്പൂര്‍ നാടക കലാകാരന്മാർക്ക് പ്രാധാന്യം നല്കി ഒരുങ്ങുന്ന ഈ ചിത്രത്തിൽ
വടക്കേ മലബാറിലെ പൗരാണികമായ നേര്‍ക്കാഴ്ചകളാണ് ദൃശ്യവല്‍ക്കരിക്കുന്നത്.
നിരവധി ജില്ലാസംസ്ഥാനത്തലത്തിൽ അവാർഡുകൾ കരസ്ഥമാക്കിയ, ഒട്ടേറെ നാടകങ്ങൾക്ക് രചനയും രംഗഭാഷയും നിർവ്വഹിച്ച എ.കെ. കുഞ്ഞിരാമ പണിക്കരുടെ ആദ്യ സിനിമയാണ് ഹത്തനെ ഉദയ(പത്താമുദയം).

അഭിനയം വികാരമായും സിനിമ സ്വപ്നവുമായും കൊണ്ടു നടക്കുന്ന ഒരു കൂട്ടം നാടക പ്രവർത്തകരിൽ നിന്നും കഥാപാത്രങ്ങൾക്ക് അനുയോജ്യമായവരെ കണ്ടെത്തിയ ദേവരാജ് കോഴിക്കോട്,റാം വിജയ്,രാജീവൻ വെള്ളൂർ,സന്തോഷ് മാണിയാട്ട്,ശ്രീധരൻ നമ്പൂതിരി,രാകേഷ് റാം വയനാട്,ശശി ആയിറ്റി, ആതിര,വിജിഷ,ഷൈനി വിജയൻ,അശ്വതി, ഷിജി കെ എസ് എന്നിവരാണ്ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.മുഹമ്മദ് എ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. വൈശാഖ് സുഗുണന്‍,സുജേഷ് ഹരി എന്നിവർ എഴുതിയ വരികള്‍ക്ക് എബി സാമുവല്‍ സംഗീതം പകരുന്നു. സിതാര കൃഷ്ണകുമാർ,വൈക്കം വിജയലക്ഷ്മി,സച്ചിൻ രാജ് എന്നിവരാണ് ഗായകർ.

എഡിറ്റര്‍- ബിനു നെപ്പോളിയന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- എല്‍ദോ സെല്‍വരാജ്, പ്രൊഡക്ഷന്‍ ഡിസൈനര്‍- കൃഷ്ണന്‍ കോളിച്ചാല്‍, ആര്‍ട്ട് ഡയറക്ടര്‍- അഖില്‍,കൃഷ്ണൻ കോളിച്ചാൽ,രഞ്ജിത്ത്,
മേക്കപ്പ്- രജീഷ് ആര്‍ പൊതാവൂര്‍,വിനേഷ് ചെറുകാനം, വസ്ത്രാലങ്കാരം- അരവിന്ദ് കെ ആര്‍, സ്റ്റില്‍സ്- ഷിബി ശിവദാസ്,ആക്ഷന്‍- അഷറഫ് ഗുരുക്കള്‍,അസോസിയേറ്റ് ക്യാമറ മാൻ-ചന്തു മേപ്പയൂർ,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- റെജില്‍ കെ സി,അസോസിയേറ്റ് ഡയറക്ടർ-ലെനിൻ ഗോപിൻ,രഞ്ജിത്ത് മഠത്തില്‍,സിജോയ്, അസിസ്റ്റന്റ് ഡയറക്ടർ-നിവിന്‍ നാലപ്പാടന്‍, അഭിഷേക് കെ ലക്ഷ്മണന്‍,ബിജിഎം-സാൻഡി,സൗണ്ട് ഡിസൈനർ- രഞ്ജു രാജ്,മാത്യുവിഎഫ്എക്സ്-ബിനു ബാലകൃഷ്ണൻ,നൃത്തം-ശാന്തി മാസ്റ്റർപ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- മണ്‍സൂര്‍ വെട്ടത്തൂര്‍, പ്രൊഡക്ഷന്‍ മാനേജര്‍- നസ്രൂദ്ദീന്‍, പി ആര്‍ ഒ- എ എസ് ദിനേശ്.

Leave a Reply

spot_img

Related articles

ഷൈൻ ടോം ചാക്കോയ്ക്ക് ലഹരി ഇടപാടുകാരുമായി ബന്ധം

മയക്കുമരുന്ന് ഉപയോ​ഗത്തിന് അറസ്റ്റിലായ നടൻ ഷൈൻ ടോം ചാക്കോയ്ക്ക് ലഹരി ഇടപാടുകാരുമായി ബന്ധം.ലഹരിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ പൊലീസ് കണ്ടെത്തി. ഷൈൻ ലഹരി ഇടപപാടുകാരുമായി...

ഷൈൻ ടോം ചാക്കോ അറസ്‌റ്റിൽ

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നടൻ ഷൈൻ ടോം ചാക്കോയെ പൊലീസ് അറസ്‌റ്റ് ചെയ്തു. ഷൈനിനെതിരെ എൻഡിപിഎസ് (നർകോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസസ്) ആക്ടിലെ...

രാസലഹരി ഉപയോഗിക്കാറില്ലെന്ന് ഷൈൻ ടോം ചാക്കോ

താൻ രാസലഹരി ഉപയോഗിക്കാറില്ലന്ന് ഷൈൻ ടോം ചാക്കോ പോലീസ് ചോദ്യം ചെയ്യലിൽ പറഞ്ഞു. രാസലഹരി ഇടപാടുകാരുമായി ബന്ധമില്ല.തന്നെ അക്രമിക്കാൻ ആരോ മുറിയിലേക്ക് വന്നതെന്ന് കരുതി...

ഷൈൻ ടോം ചാക്കോ ചോദ്യം ചെയ്യലിന് ഹാജരായി

പോലീസ് പരിശോധനയ്ക്കിടെ ഹോട്ടലിൽ നിന്നും ഓടി രക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോ ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചി നോർത്ത് പൊലീസ് ‌സ്റ്റേഷനിൽ രാവിലെ...