സംസ്ഥാനത്തെ വോട്ടർമാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്

സംസ്ഥാനത്തെ വോട്ടർമാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്.കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടർപട്ടികയില്‍നിന്ന് 17.91 ലക്ഷം വോട്ടർമാരുടെ കുറവാണ് 2025 ജനുവരി ഒന്ന് യോഗ്യത തീയതിയായുള്ള പ്രത്യേക സംക്ഷിപ്ത വോട്ടർ കരട് പട്ടികയിലുള്ളത്.

2024 ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ ഏപ്രില്‍ നാലിന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയില്‍ ആകെ വോട്ടർമാർ 2.77 കോടി ആയിരുന്നെങ്കില്‍ കരട് പട്ടികയില്‍ 2.59 കോടിയായി കുറഞ്ഞു. 1.34 ലക്ഷം പുരുഷ വോട്ടർമാരുണ്ടായിരുന്നത് 1.25 കോടിയായി. 8.79 ലക്ഷം കുറവ്. 1.43 കോടി വനിത വോട്ടർമാരില്‍ 9.12 ലക്ഷം പേർ കുറഞ്ഞ് 1.34 കോടിയായി. ട്രാൻസ്ജെൻഡർ വോട്ടർമാർ 367ല്‍നിന്ന് 26 പേർ കുറഞ്ഞ് 341ആയി.

83,765 പ്രവാസി പുരുഷ വോട്ടർമാരില്‍ 2436 പേർ കുറഞ്ഞ് 81,329 ആയി. 6965 വനിത പ്രവാസി വോട്ടർമാരില്‍ 2156 പേർ കുറഞ്ഞ് 5850 പേരായി. പ്രവാസി ട്രാൻസ്ജെൻഡർ വോട്ടർമാരുടെ എണ്ണത്തില്‍ മാറ്റമില്ല. ഒൻപതു പേരാണ് ഈ ഗണത്തില്‍. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഒൻപത് നിയമസഭ നിയോജക മണ്ഡലങ്ങളെ പ്രത്യേക സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കലില്‍നിന്ന് ഒഴിവാക്കി.

Leave a Reply

spot_img

Related articles

മലരിക്കൽ ആമ്പൽ വസന്ത പാടശേഖരങ്ങളിൽ സർവീസ് നടത്തുന്ന ഫൈബർ ബോട്ടുകളുടെ പെട്രോൾ ടാങ്ക് സാമൂഹിക വിരുദ്ധർ ഉപ്പുകല്ല് ഇട്ട് നശിപ്പിച്ചു

കോട്ടയം മലരിക്കൽ ആമ്പൽ വസന്ത പാടശേഖരങ്ങളിൽ സർവീസ് നടത്തുന്ന ഫൈബർ ബോട്ടുകളുടെ പെട്രോൾ ടാങ്ക് ഉപ്പുകല്ല് ഇട്ട് നശിച്ചു.കാഞ്ഞിരം മലരിക്കൽ കുറ്റിത്താരാടി കടവ് കേന്ദ്രീകരിച്ച്...

ഓപ്പറേഷൻ തൂഫാൻ ഇനി വാർഡുകളിലേക്ക്: ആദ്യപടിയായി ആന്റി നർക്കോട്ടിക് ഇൻവെസ്റ്റിഗേഷൻ ടീം

സംസ്ഥാനത്ത് ലഹരി മാഫിയകൾക്കെതിരായ നടപടി ഓപ്പറേഷൻ തൂഫാന്റെ രണ്ടാംഘട്ടം പ്രഖ്യാപിച്ച്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല. രണ്ടാം ഘട്ടത്തിന്റെ ആദ്യ പടിയായി ആന്റി നർക്കോട്ടിക്...

മുല്ലപ്പെരിയാർ; അന്തർസംസ്ഥാന ചർച്ചയ്ക്ക് കേന്ദ്ര സർക്കാർ മുൻകൈ എടുക്കണം: മോൻസ് ജോസഫ്

മുല്ലപ്പെരിയാർ അണക്കെട്ട് വി ഷയം സംബന്ധിച്ച് കേരളവും തമിഴ്‌നാടുമായി അന്തർ സംസ്ഥാന ചർച്ചയ്ക്ക് കേന്ദ്രസർ ക്കാർ മുൻകൈ എടുക്കണമെന്ന് മന്ത്രി മോൻസ് ജോസഫ്. മുല്ലപ്പെരിയാറിൽ...

കിള്ളിമംഗലം സ്വദേശിയുടെ മൃതദേഹം വനമേഖലയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

തൃശൂർ കിള്ളിമംഗലത്ത് റോഡ് പണിയുടെ ഡ്രൈവറായി ജോലി ചെയ്തു വന്നിരുന്ന 52 കാരനായ ബാബുവിനെ വടക്കാഞ്ചേരിയിലെ വനമേഖലയിൽ ദുരൂഹ സാഹചര്യത്തിൽ കത്തിക്കരിഞ്ഞ് മരിച്ച നിലയിൽ...