ലോക്സഭാ ഉപതെരഞ്ഞെടുപ്പ്; സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്നം അനുവദിച്ചു

വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവാസന ദിവസവും പിന്നിട്ടതോടെ മത്സരാര്‍ത്ഥികളുടെ ചിത്രം തെളിഞ്ഞു. ആരും പത്രിക പിന്‍വലിച്ചില്ല. ഇതോടെ 16 സ്ഥാനാര്‍ഥികളാണ് വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ മത്സരരംഗത്തുള്ളത്. ഇവര്‍ക്ക് ചിഹ്നവും അനുവദിച്ചു.

സ്ഥാനാര്‍ഥികളുടെ പേര്, പാര്‍ട്ടി, ചിഹ്നം എന്നിവ യഥാക്രമം.നവ്യാ ഹരിദാസ് (ഭാരതീയ ജനതാ പാര്‍ട്ടി, താമര), പ്രിയങ്ക ഗാന്ധി (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, കൈ), സത്യന്‍ മൊകേരി (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, ധാന്യക്കതിരും അരിവാളും ), ഗോപാല്‍ സ്വരൂപ് ഗാന്ധി (കിസാന്‍ മജ്ദൂര്‍ ബറോജ്ഗര്‍ സംഘ് പാര്‍ട്ടി, കരിമ്പ് കര്‍ഷകന്‍ ), ജയേന്ദ്ര കെ. റാത്തോഡ്(റൈറ്റ് ടു റീകാള്‍ പാര്‍ട്ടി, പ്രഷര്‍കുക്കര്‍ ), ഷെയ്ക്ക് ജലീല്‍ (നവരംഗ് കോണ്‍ഗ്രസ് പാര്‍ട്ടി, ഗ്ലാസ് ടംബ്ലര്‍ ), ദുഗ്ഗിറാല നാഗേശ്വര റാവൂ (ജതിയ ജനസേവ പാര്‍ട്ടി, ഹെല്‍മെറ്റ് ), എ.സീത (ബഹുജന്‍ ദ്രാവിഡ പാര്‍ട്ടി, ഡയമണ്ട് ), അജിത്ത് കുമാര്‍. സി (സ്വതന്ത്രന്‍, ട്രക്ക്) , ഇസ്മയില്‍ സബിഉള്ള (സ്വതന്ത്രന്‍, ഏഴ് കിരണങ്ങളോട് കൂടിയ പേനയുടെ നിബ്ബ് ), എ.നൂര്‍മുഹമ്മദ് (സ്വതന്ത്രന്‍, ഗ്യാസ് സിലിണ്ടര്‍) , ഡോ കെ പത്മരാജന്‍ (സ്വതന്ത്രന്‍, ടയറുകള്‍ ) , ആര്‍. രാജന്‍ (സ്വതന്ത്രന്‍, ഡിഷ് ആന്റിന), രുഗ്മിണി (സ്വതന്ത്ര, കമ്പ്യൂട്ടര്‍), സന്തോഷ് പുളിക്കല്‍ (സ്വതന്ത്രന്‍, ഓട്ടോറിക്ഷ ) , സോനുസിംഗ് യാദവ് (സ്വതന്ത്രന്‍, എയര്‍ കണ്ടീഷണര്‍)വരണാധികാരിയും ജില്ലാ കളക്ടറുമായ ഡി.ആര്‍ മേഘശ്രീയുടെ നേതൃത്വത്തിലാണ് ചിഹ്നം അനുവദിക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയായത്.

പാലക്കാട് ഉപ തിരഞ്ഞെടുപ്പിന് മണ്ഡലത്തില്‍ 10 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. ഇന്ന് ഒരാള്‍ കൂടി പത്രിക പിന്‍വലിച്ചു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ രമേഷ് കുമാര്‍ ആണ് ഇന്ന് പത്രിക പിന്‍വലിച്ചത്. കെ. ബിനുമോള്‍ (സി.പി.ഐ.എം- ഡെമ്മി) നേരത്തെ പത്രിക പിന്‍വലിച്ചിരുന്നു.
അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക നിലവില്‍ വന്നതോടെസ്ഥാനാര്‍ത്ഥികള്‍ക്ക് ചിഹ്നമനുവദിക്കുന്ന പ്രക്രിയയും പൂര്‍ത്തിയായി.

മത്സര രംഗത്തുള്ള സ്ഥാനാര്‍ത്ഥികളുടെ പേര്, പാര്‍ട്ടി, ചിഹ്നം എന്ന ക്രമത്തില്‍

  1. സി. കൃഷ്ണകുമാര്‍ – ഭാരതീയ ജനതാ പാര്‍ട്ടി – താമര
  2. രാഹുല്‍ മാങ്കൂട്ടത്തില്‍ – ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് – കൈ
  3. ഡോ.പി.സരിന്‍ – സ്വതന്ത്രന്‍ – സ്റ്റെത സ് കോപ്പ്
  4. രാഹുല്‍.ആര്‍ മണലാഴി വീട് – സ്വതന്ത്രന്‍- തെങ്ങിൻ തോട്ടം
  5. ബി.ഷമീര്‍ – സ്വതന്ത്രന്‍ -ടെലിവിഷൻ
  6. ഇരിപ്പുശ്ശേരി ‘സിദ്ധീഖ്. സ്വതന്ത്രന്‍ -ബാറ്ററി ടോർച്ച്
  7. രാഹുല്‍ ആര്‍ വടക്കന്തറ -സ്വതന്ത്രന്‍ – എയർ കണ്ടീഷ്ണർ
  8. സെല്‍വന്‍. എസ് – സ്വതന്ത്രന്‍ – ഒട്ടോറിക്ഷ
  9. രാജേഷ് എം – സ്വതന്ത്രന്‍- ഗ്യാസ് സിലിണ്ടർ
  10. എന്‍.എസ്.കെ പുരം ശശികുമാര്‍ – സ്വതന്ത്രന്‍ – കരിമ്പ് കർഷകൻ

Leave a Reply

spot_img

Related articles

നോമിനി രാഷ്ട്രീയം നല്ലതല്ല; കെ.മുരളീധരൻ

നോമിനി രാഷ്ട്രീയം കേരളത്തിന് നല്ലതല്ലെന്ന് കെ.മുര ളീധരൻ. വട്ടിയൂർ കാവ് ഒഴിഞ്ഞപ്പോൾ താൻ ആരുടേയും പേര് നോമിനിയായി ഉയർത്തിക്കാട്ടിയില്ല. അടൂർ പ്രകാശ് കോന്നിയിൽ പകരക്കാരനെ നിർദ്ദേശിച്ചെങ്കിലും അംഗീകരിച്ചില്ല. രാഹുൽ...

ചേലക്കരയിൽ രമ്യ ഹരിദാസിൻ്റെ അപരൻ ഹരിദാസനും തെരഞ്ഞെടുപ്പ് രംഗത്ത്

ചേലക്കരയിൽ ഉപതിരഞ്ഞെടുപ്പിന്റെ മത്സര ചിത്രം പൂർണമായപ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥി രമ്യ ഹരിദാസിൻ്റെ അപരനായി ഹരിദാസനും മത്സര രംഗത്ത്. ഹരിദാസനെ കാണാനില്ലെന്നും വിവരം. സിപിഎമ്മിലും സിഐടിയുവിലും സജീവമായി...

പാലക്കാട് ജില്ലയില്‍ സിപിഎമ്മില്‍ വിഭാഗീയത രൂക്ഷം

പാലക്കാട് ജില്ലയില്‍ സിപിഎമ്മില്‍ വിഭാഗീയത രൂക്ഷം. കൊഴിഞ്ഞാമ്പാറയില്‍ വിമതവിഭാഗം പ്രത്യേക പ്രവർത്തക കണ്‍വെൻഷൻ സംഘടിപ്പിച്ചുകോണ്‍ഗ്രസില്‍ നിന്നും വന്ന ആളെ ലോക്കല്‍ സെക്രട്ടറി ആക്കിയതാണ് വിഭാഗീയതയ്ക്ക്...

പാർട്ടിയിൽ തുടരും; സിപിഐഎം നേതാവ് അബ്ദുള്‍ ഷുക്കൂര്‍

പാര്‍ട്ടിയില്‍ തുടരാനാണ് തീരുമാനം എന്ന് പാലക്കാട്ടെ സിപിഐഎം നേതാവ് അബ്ദുള്‍ ഷുക്കൂര്‍. തനിക്കുണ്ടായ...