തൃശൂര്‍ ഒല്ലൂരില്‍ അമ്മയും മകനും വീടിനുള്ളില്‍ മരിച്ച നിലയില്‍.
ഒല്ലൂര്‍ മേല്‍പ്പാലത്തിന് സമീപം വീടിനുള്ളില്‍ അമ്മയെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി.
കാട്ടികുളം സ്വദേശി മിനി (56), മകന്‍ ജെയ്തു എന്നിവരാണ് മരിച്ചത്.
പുലര്‍ച്ചെ അഞ്ച് മണിയോടെ ഭര്‍ത്താവ് അജയനാണ് മിനിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
അജയന്‍ തന്നെയാണ് അയല്‍വാസികളെ മരണവിവരം അറിയിച്ചത്.
തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ടെറസിന് മുകളില്‍ ജെയ്തു മരിച്ചു കിടക്കുന്നത് കണ്ടത്.
വിഷം ഉള്ളില്‍ ചെന്നാണ് ഇരുവരും മരിച്ചെതെന്നാണ് പ്രാഥമിക നിഗമനം.
പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചു.