സുരേഷ് ഗോപി ആംബുലൻസ് ഉപയോഗിച്ചത് ബി ജെ പി ജില്ലാ നേതൃത്വത്തിന്റെ അറിവോടെ; ബിനോയ്‌ വിശ്വം

സുരേഷ് ഗോപി തൃശ്ശൂരിൽ ആംബുലൻസ് ഉപയോഗിച്ചത് ബി ജെ പി ജില്ലാ നേതൃത്വത്തിന്റെ അറിവോടെയെന്ന് ബിനോയ്‌ വിശ്വം.

അത് മിടുക്കാണെന്നാണ് ബി ജെ പി പറഞ്ഞത്. ആ മിടുക്കിന്റെ ഗുണഭോക്താവ് സ്ഥാനാർഥിയായ സുരേഷ് ഗോപിയാണ്.

ആംബുലൻസ് ഉപയോഗിക്കുന്നതിന് ചട്ടങ്ങൾ ഉണ്ട്. അത് പാലിച്ചില്ല. സുരേഷ് ഗോപി നല്ല നടനായിരുന്നു. ഡയലോഗും നാട്യവും എല്ലായിപ്പോഴും ജനങ്ങൾ ഉൾക്കൊള്ളണമെന്നില്ലെന്നും ബിനോയി വിശ്വം പറഞ്ഞു.

ഓർമ്മയുണ്ടോ ഈ മുഖം എന്ന് സുരേഷ് ഗോപിയോട് ജനം ചോദിക്കുമെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു.

Leave a Reply

spot_img

Related articles

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്. രാവിലെ 11നു നഗരസഭാ ഹാളിൽ പാലാ വിദ്യാഭ്യാസ ജില്ലാ ഇൻ ചാർജ് ഓഫിസർ ജോളിമോൾ ഐസക്ക് വരണാധികാരിയാകും.യുഡിഎഫ്...

നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി

കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി.കൊല്ലം നീണ്ടകരയിൽ ഇന്ന് രാവിലെ ഏഴുമണിയോടെ പുലിമുട്ടിന് സമീപം ‘ശ്രീകൃഷ്ണ ഭഗവാൻ’...

മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ എല്ലാ പ്രതികളെയും വെറുതെവിട്ടു

മുത്തങ്ങ സമരത്തിനിടെ കണ്ണൂർ സ്വദേശിയായ പൊലീസുകാരൻ കെ.വി.വിനോദ് കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ. ഇദ്ദേഹം മരിച്ച സ്ഥിതിക്ക് കുറ്റം വിധിച്ചില്ല ....

മദ്യപാനത്തിനിടെ തർക്കം ; കൊല്ലം കടവൂരിൽ ആനപ്പാപ്പാനെ കുത്തിക്കൊന്നു

കൊല്ലം കടവൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. തൃക്കടവൂർ മഹാദേവക്ഷേത്രത്തിലെ ആന ശിവരാജുവിന്റെ മൂന്നാം പാപ്പാനായ രാജുവാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്.പാൽക്കുളങ്ങര സ്വദേശിയായ രാജുവിനെ ഇന്നലെ...