ശ്രേഷ്ഠ ബാവയുടെ കബറടക്കം ശനിയാഴ്ച 3 ന്

യാക്കോബായ സുറിയാനി സഭയുടെ പ്രാദേശിക തലവൻ ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ ഭൗതിക ശരീരം ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിലെ ക്രമീകരണങ്ങൾക്കു ശേഷം ഇന്ന് രാത്രി ആശുപത്രിയിൽ നിന്ന് ആലവു പെരുമ്പാവൂർ വഴി കോതമംഗലം ചെറിയ പള്ളിയിൽ എത്തിക്കും.

തുടർന്ന് അവിടെ പൊതുദർശനത്തിന് വയ്ക്കും.

നാളെ രാവിലെ 8 മണിക്ക് വി. കുർബ്ബാന കോതമംഗലം ചെറിയ പള്ളിയിൽ നടക്കും. 9.30 ന് സഭയുടെ എപ്പിസ്കോപ്പൽ സുന്നഹദോസിന്റെയും വർക്കിംഗ് കമ്മിറ്റിയുടെയും സംയുക്ത യോഗം. തുടർന്ന് 10.30 ന് കബറടക്ക ശുശ്രൂഷയുടെ പ്രാരംഭ ക്രമങ്ങൾ ആരംഭിക്കുന്നു. ഉച്ചനമസ്‌കാരം കഴിഞ്ഞ് 1 മണിക്ക് കോതമംഗലം ചെറിയ പള്ളിയിൽ നിന്ന് വലിയ പള്ളിയിൽ എത്തിച്ചേരും. തുടർന്ന് 2 മണിക്ക് കോതമംഗലം വലിയ പള്ളിയിൽ നിന്ന് മൂവാറ്റുപുഴ വഴി 4 മണിക്ക് പുത്തൻകുരിശ് പാത്രിയർക്കാ സെൻ്ററിൽ ഭൗതിക ശരീരം എത്തിച്ചേരും. ശേഷം പൊതു ദർശനം.

നവംബർ 2-ാം തീയതി ശനിയാഴ്‌ച രാവിലെ 8 മണിക്ക് പാത്രിയർക്കാ സെൻ്റർ കത്തീഡ്രലിൽ വി.കുർബ്ബാന ഉണ്ടായിരിക്കും. 3 മണിക്ക് കബറടക്ക ശുശ്രൂഷയുടെ സമാപന ക്രമങ്ങൾ ആരംഭിക്കും.

Leave a Reply

spot_img

Related articles

ശ്രേഷ്‌ഠ ബാവായുടെ വിയോഗത്തിൽ 14 ദിവസത്തെ ദുഃഖാചരണം

ശ്രേഷ്‌ഠ ബാവായുടെ വിയോഗത്തിൽ യാക്കോബായ സഭ പള്ളികളിലും, പള്ളി വക സ്ഥാപനങ്ങളിലും 14 ദിവസത്തെ ദുഃഖാചരണം സഭയുടെ കീഴിലുള്ള പള്ളി വക സ്ഥാപനങ്ങളിൽ നവംബർ 1,...

സൈനിക പിന്‍മാറ്റം; ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ പട്രോളിംഗ്

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളും പട്രോളിംഗ് തുടങ്ങി. സൈനിക പിന്‍മാറ്റം പൂര്‍ത്തിയായതിന് പിന്നാലെയാണ് നിയന്ത്രണരേഖയില്‍ പട്രോളിംഗ് ആരംഭിച്ചത്.സംഘര്‍ഷം ഉടലെടുത്തതിനെ തുടര്‍ന്ന് ഇരു സേനകളും നിര്‍മിച്ച താല്‍ക്കാലിക...

ബിപിഎൽ സ്ഥാപകൻ ടി പി ജി നമ്പ്യാർ അന്തരിച്ചു

പ്രമുഖ ഇലക്ട്രോണിക്സ് ഉപകരണനിർമാണ ബ്രാൻഡായ ബി പി എല്ലിന്‍റെ സ്ഥാപക ഉടമ ടി പി ജി നമ്പ്യാർ അന്തരിച്ചു. 96 വയസ്സായിരുന്നു. ഇന്ന് രാവിലെ ബെംഗളുരുവിലെ...

അമാനുഷിക ശക്തിയുണ്ടെന്ന് അവകാശപ്പെട്ട് നാലാം നിലയില്‍ നിന്ന് ചാടി; യുവാവിന് ഗുരുതരപരുക്ക്

അമാനുഷിക ശക്തിയുണ്ടെന്ന് അവകാശപ്പെട്ട്  കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് ചാടിയ കോളേജ് വിദ്യാര്‍ഥിക്ക് ഗുരുതര പരുക്ക്. കോയമ്പത്തൂരിലെ സ്വകാര്യ എഞ്ചിനീയറിങ് കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥി...