കേരള സംസ്ഥാനം രൂപം കൊണ്ടിട്ട് ഇന്ന് 68 വർഷം

1956 നവംബർ ഒന്നിനാണ് മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നീ നാട്ടുരാജ്യങ്ങള്‍ ഒത്തുചേർന്ന് കേരളം ഉണ്ടാകുന്നത്. ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിച്ച്‌ ഒൻപത് വർഷത്തിന് ശേഷമായിരുന്നു ഇത്.

1947 ഓഗസ്റ്റ് 15 ന് ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ തിരുവിതാംകൂർ രാജഭരണ പ്രദേശം ഭാരത സർക്കാരില്‍ ലയിക്കാതെ വിട്ടു നിന്നു. 1947 ജൂണില്‍ അന്നത്തെ തിരുവിതാംകൂർ രാജ്യത്തെ ദിവാൻ തിരുവിതാംകൂർ രാജ്യം ഒരു സ്വയംഭരണ പ്രദേശമായി നിലനില്‍ക്കുമെന്ന് പ്രഖ്യാപിക്കുകയുണ്ടായി. അക്കാലത്ത് തിരുവിതാംകൂർ രാജ്യം പൊതു ഗതാഗതത്തിലും, ആശയ വിനിമയ സംവിധാനങ്ങളിലും, വ്യാവസായിക രംഗത്തും എല്ലാം സ്വയംപര്യാപ്തത നേടിയ ഒരു വികസിത പ്രദേശമായിരുന്നു.

കേരളം എന്ന പേര് ലഭിച്ചതിന് പിന്നില്‍ നിരവധി കഥകളാണുള്ളത്. പരശുരാമൻ എറിഞ്ഞ മഴു അറബിക്കടലില്‍ വീണ സ്ഥലം കേരളമായി മാറിയെന്നാണ് ഒരു ഐതിഹ്യം. തെങ്ങുകള്‍ ധാരാളമായി കാണുന്നത് കൊണ്ടാണ് കേരളമെന്ന പേര് ലഭിച്ചതെന്നും പറയപ്പെടുന്നു. ചേര രാജക്കന്മാരുടെ അധീനതയിലായിരുന്ന ചേരളം പിന്നീട് കേരളമായി മാറുകയായിരുന്നുവെന്നും പറയപ്പെടുന്നു.

ലോകത്തിന്റെ വിവിധ കോണുകളിലുള്ള മലയാളികള്‍ കേരളപ്പിറവി ദിനം ആഘോഷമായി കൊണ്ടാടുന്നു. സ്ത്രീകള്‍ കസവുസാരിയും പുരുഷന്മാർ കസവ് മുണ്ടും വസ്ത്രവും ധരിക്കുന്നു. അഞ്ചു ജില്ലകള്‍ മാത്രമായാണ് കേരളസംസ്ഥാനം രൂപം കൊണ്ടത്. ഇന്ന് 14 ജില്ലകളും 20 ലോകസഭാ മണ്ഡലങ്ങളും 140 നിയമസഭാ മണ്ഡലങ്ങളും കേരളത്തിനുണ്ട്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുമായി അപേക്ഷിച്ച്‌ വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലും കേരളമേറെ മുന്നിലാണ്.

Leave a Reply

spot_img

Related articles

ആര്‍എസ്‌എസിനെ രൂക്ഷമായി വിമർശിച്ച്‌ ദീപികയില്‍ മുഖപ്രസംഗം

ആര്‍എസ്‌എസ് ആശയങ്ങളും പ്രവൃത്തികളും ന്യൂനപക്ഷങ്ങളുടെ ജീവിതത്തെയും പൗരത്വത്തെയും പരിക്കേല്‍പിക്കുന്നു എന്ന് ദീപികയുടെ മുഖപ്രസംഗം. ചർച്ച്‌ നിയമം വഴി ബ്രിട്ടീഷ് ഭരണകൂടം അനുവദിച്ചതാണ് സഭക്കുള്ള ഭൂമിയെന്ന...

ജനപ്രിയ നോവലിസ്റ്റ് സോമനാഥ് കാഞ്ഞാർ അന്തരിച്ചു

ജനപ്രിയ നോവലിസ്റ്റ് സോമനാഥ് കാഞ്ഞാർ അന്തരിച്ചു. 'സുറുമ' ഉൾപ്പടെയുള്ള ജനപ്രിയനോവലുകളുടെ രചയിതാവ് കറുകപ്പിള്ളിൽ സോമനാഥ് (സോമനാഥ് കാഞ്ഞാർ) അന്തരിച്ചു. 67 വയസായിരുന്നു. സ്പന്ദനം, തായമ്പക,...

ഒഡീഷ്യയിൽ മർദ്ദനമേറ്റ ഫാ.ജോഷി ജോർജിൻ്റെ വീട് ജോസ് കെ മാണി സന്ദർശിച്ചു

കുറവിലങ്ങാട്:ഒഡീഷയിൽ സംഘപരിവാർ സംഘടനകൾ നടത്തിയ ആക്രമണത്തിൽ പരിക്കേറ്റ ബഹറാംപൂർ രൂപതയിലെ ജൂബ ഇടവക പള്ളി വികാരിയായ ഫാ. ജോഷി ജോർജിൻ്റെ തോട്ടുവായിലെ വലിയകുളം കുടുംബ...

കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു

പാലക്കാട് മുണ്ടൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു. കയറംക്കോട് സ്വദേശി അലൻ ജോസഫ് (23) ആണ് മരിച്ചത്. കണ്ണാടൻചോലയക്ക് സമീപത്ത് വെച്ചായിരുന്നു ആക്രമണം. അലന്റെ...