വ്യാജ മൊബൈല്‍ ആപ്പ് വഴി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ യുവതി അറസ്റ്റില്‍.
വിദേശത്ത് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കൊല്ലം പള്ളിത്തോട് സ്വദേശിനി ജെന്‍സിമോളാണ് അറസ്റ്റിലായത്. കൊച്ചി സൈബര്‍ സിറ്റി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. എ എസ് ഒ എന്ന ആപ്പ് വഴിയാണ് തട്ടിപ്പ് നടത്തിയത്.
1500 പേരെ പ്രതി കബളിപ്പിച്ചെന്നാണ് റിപ്പോര്‍ട്ട്. ഫോര്‍ട്ട് കൊച്ചി സ്വദേശിനി നല്‍കിയ പരാതിയിലാണ് ജെന്‍സിമോളെ അറസ്റ്റ് ചെയ്തത്. 20,000 രൂപ നിക്ഷേപിക്കുമ്പോള്‍ ലാഭം കിട്ടുമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. കൊച്ചിയിലെ 54 പേരാണ് പരാതി നല്‍കിയത്.