മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ : എം ആര്‍ അജിത് കുമാറിനെ ഒഴിവാക്കി

മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ : എഡിജിപി എം ആര്‍ അജിത് കുമാറിനെ ഒഴിവാക്കി.അന്വേഷണം നേരിടുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.ഒരറിയിപ്പ് ഉണ്ടാകും വരെ മെഡല്‍ വിതരണം ചെയ്യേണ്ടതില്ലെന്ന് പൊലീസ് ആസ്ഥാനത്ത് നിന്ന് ഡിജിപി ഉത്തരവിറക്കി.

തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിലാണ് മെഡല്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. പി വി അന്‍വര്‍ എംഎല്‍എ ഉള്‍പ്പെടെ നല്‍കിയ പരാതികളില്‍ അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം അടക്കം നടക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അജിത് കുമാറിന് തത്ക്കാലം മെഡല്‍ നല്‍കേണ്ടതില്ലെന്ന തീരുമാനം ഡിജിപി കൈക്കൊണ്ടത്. അജിത് കുമാറിന് പുറമേ ഡിവൈഎസ്പി അനീഷ് കെ ജിക്കും മെഡല്‍ നല്‍കരുതെന്ന് ഡിജിപിയുടെ ഉത്തരവില്‍ പറയുന്നു.

സിവില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ മുതല്‍ എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥരെ വരെയാണ് പൊലീസ് മെഡലിനായി പരിഗണിക്കുന്നത്.

Leave a Reply

spot_img

Related articles

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; ആറ് പേര്‍ക്ക് പരിക്ക്

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; അവസാന ലാപ്പിൽ വെടിപ്പുരയ്ക്ക് തീപിടിച്ചു, ആറ് പേര്‍ക്ക് പരിക്ക്.കോട്ടായി പെരുംകുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെയാണ് അപകടം ഉണ്ടായത്.ആറ് പേര്‍ക്ക് പരിക്കെന്ന് പ്രാഥമിക...

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു.താമരശ്ശേരി വെളിമണ്ണ യു പി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയായ ആലത്തുകാവില്‍ മുഹമ്മദ് ഫസീഹ് ആണ് മരിച്ചത്. ഒമ്ബതു വയസായിരുന്നു....

തമിഴ്നാട് ചിറ്റാർ അണക്കെട്ടില്‍ മലയാളി യുവാവ് മുങ്ങിമരിച്ചു

വിനോദയാത്രയ്ക്കായി തമിഴ്നാട് ചിറ്റാർ അണക്കെട്ടിലെത്തിയ മലയാളി യുവാവ് മുങ്ങിമരിച്ചു. തിരുവനന്തപുരം മലയിൻകീഴ് സ്വദേശി അഭിനേഷ് ആണ് മരിച്ചത്.അണക്കെട്ടില്‍ കുളിയ്ക്കുന്നതിനിടെയായിരുന്നു അപകടം.തിരുവനന്തപ്പുരത്ത് നിന്ന് കന്യാകുമാരിയിലേക്ക് വിനോദയാത്രയ്ക്ക്...

നവീൻ ബാബുവിന്റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹർജി സുപ്രീംകോടതി തള്ളി

കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹർജി സുപ്രീംകോടതി തള്ളി.എല്ലാ കേസുകളും സിബിഐയ്ക്ക് വിടേണ്ടതില്ലെന്ന് സുപ്രീം...