കോട്ടയം ടി ബി റോഡിൽ നിയന്ത്രണം നഷ്ടമായ ടിപ്പർ ഓട്ടോറിക്ഷയിലും കാറിലും ഇടിച്ച് മറിഞ്ഞ് അപകടം.ടിപ്പർ മറിഞ്ഞ് ഇടിച്ചു നിന്നത് കെഎസ്ഇബിയുടെ ട്രാൻസ്ഫോമറിലാണ് വൻ ദുരന്തമാണ് ഒഴിവായത്.ഇതോടെ ടിബി റോഡിൽ വൻ ഗതാഗതക്കുരുക്ക് ഉണ്ടായി. രാവിലെ പത്തരയോടെ കൂടിയാണ് സംഭവം.
കോട്ടയം കെഎസ്ആർടിസി സ്റ്റാൻഡ് റോഡ് ഇറങ്ങി വരികയായിരുന്ന ടിപ്പർ നിയന്ത്രണം നഷ്ടമായി മുന്നിലൂടെ പോയ ഓട്ടോറിക്ഷയിലും കാറിലും ഇടിച്ച് കെഎസ്ഇബിയുടെ ട്രാൻസ്ഫോമറിലേക്ക് ഇടിച്ച് കയറുകയായിരുന്നു.അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്.ഇവരെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.