കരുനാഗപ്പള്ളി നഗരസഭ ചെയര്‍മാന്‍ കോട്ടയില്‍ രാജുവിനെതിരായ ലൈംഗികാരോപണ പരാതിയില്‍ അന്വേഷണം.
ജില്ലാ ക്രൈംബ്രാഞ്ച് എസിപി ബിനു ശ്രീധറിനാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്. കേസ് ക്രൈംബ്രാഞ്ചിന് കൈമാറി ജില്ലാ പൊലീസ് മേധാവി ഉത്തരവിറക്കി.
ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ സിപിഐഎമ്മിന്റെ അടിയന്തര ഏരിയ കമ്മിറ്റി യോഗം ഇന്ന് ചേരാനിരിക്കെയാണ് ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവ്. ഉയര്‍ന്ന ആരോപങ്ങള്‍ ഗൗരവമുള്ളതെന്ന് സിപിഐഎം സംസ്ഥാന നേതൃത്വം വിലയിരുത്തിയിരുന്നു.
ലൈംഗിക ആരോപണത്തിനൊപ്പം സാമ്പത്തിക ആരോപണവും ഉയര്‍ന്ന സാഹചര്യത്തില്‍ ഇനിയും പ്രതിരോധം സാധ്യമല്ലെന്നാണ് നേതൃത്വത്തിന്റെ അഭിപ്രായം.
എന്നാല്‍ പാര്‍ട്ടിയ്ക്ക് ഉള്ളിലെ വിഭാഗീയതയാണ് തനിക്ക് എതിരെയുള്ള നീക്കങ്ങള്‍ക്ക് പിന്നിലെന്നാണ് കോട്ടയില്‍ രാജുവിന്റെ വാദം.
ഉപതെരഞ്ഞെടുപ്പ് അടക്കം നടക്കുന്ന സാഹചര്യത്തില്‍ വേഗത്തില്‍ വിവാദം അവസാനിപ്പിക്കണമെന്ന നിര്‍ദ്ദേശവും സിപിഐഎം സംസ്ഥാന നേതൃത്വം ജില്ലാ നേതൃത്വത്തിന് നല്‍കിയിട്ടുണ്ട്.