ദീപാവലി സ്പെഷ്യല്‍ വെറൈറ്റി ലഡുവുമായി ഗൂഗിള്‍ പേ

ഫെസ്റ്റിവല്‍ സീസണിനോടനുബന്ധിച്ച്‌ ഗൂഗിള്‍ പേ അവതരിപ്പിച്ച ഗയിം ദീപാവലി സ്പെഷ്യല്‍ ലഡു വൈറലാകുന്നു.

മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഏവർക്കും താല്പര്യമുള്ള ഗെയിമായി ഇത് മാറിക്കഴിഞ്ഞു. സ്പെഷ്യല്‍ ലഡു കിട്ടാനായി ഗൂഗിള്‍ പേയില്‍ മിനിമം 100 രൂപയുടെ ട്രാൻസാക്ഷൻ എങ്കിലും നടത്തണം.

മർച്ചന്റ് പേയ്മെൻ്റ്, മൊബൈല്‍ റീചാർജിങ്, അല്ലെങ്കില്‍ മറ്റുള്ളവർക്ക് പണം അയച്ചു കൊടുത്താല്‍ ലഡു ലഭിക്കും. മറ്റുള്ളവർക് ലഡു ഗിഫ്റ്റ് ചെയ്യാനും ലഡുവിനായി റിക്വസ്റ്റ് ചെയ്യാനും പറ്റും. കളർ, ഡിസ്കോ, ട്വിങ്കിള്‍, ട്രെൻഡി,ഹുഡി, ദോസ്‌തി എന്നാണ് ലഡ്ഡുവിന്റെ പേരുകള്‍.

ആറ് ലഡുവും ഒരുമിച്ച്‌ ലഭിക്കുന്നവർക്ക് 50 രൂപമുതല്‍ 1001 രൂപവരെയാണ് ക്യാഷ്ബാക്കായി ലഭിക്കുന്നത്.

സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെ ചാറ്റ് ബോക്‌സുകളില്‍ എല്ലാം ഇപ്പോള്‍ ലഡുവിന് വേണ്ടിയുള്ള ചോദ്യങ്ങളാണ്. ഒരു ലഡു കിട്ടിയാല്‍ അത്രയ്ക്ക് ആയില്ലേ എന്നാണ് ആളുകള്‍ പറയുന്നത്. ഒക്ടോബർ 21 മുതല്‍ നവംബർ 07 വരെയാണ് ഈ ലഡു ഓഫർ ഗൂഗിള്‍ പേയില്‍ ഉണ്ടാകുകയുള്ളൂ.

Leave a Reply

spot_img

Related articles

മണിപ്പൂരിൽ വീണ്ടും സായുധ ആക്രമണം; രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു

മണിപ്പൂരിൽ വീണ്ടും സായുധ ആക്രമണങ്ങൾ. തമങ്ലോങ്, നോണി ജില്ലകളിലുണ്ടായ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു. കുക്കി വിഭാഗത്തിൽപ്പെട്ടവരാണ്...

മുഖത്ത് ബോംബിന്റെ അവശിഷ്ടവുമായി 33 വർഷം ജീവിച്ചയാൾക്ക് ആശ്വാസം

1993 മാർച്ച് 12-ന് മുംബൈ വർളിയിലെ പാസ്‌പോർട്ട് ഓഫീസിനു എതിർവശത്തുണ്ടായ ബോംബ് സ്ഫോടനത്തിൽ മുഖത്ത് തുളച്ചുകയറിയ ലോഹച്ചില്ല് 33 വർഷത്തിനു ശേഷം പുറത്തെടുത്തു. ഗുജറാത്ത്...

ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഡൽഹിയിലെത്തി; വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഡൽഹിയിലെത്തി. വിമാനത്താവളത്തിൽ അദ്ദേഹത്തിന് പരമ്പരാഗത നൃത്തങ്ങളടക്കം ഉൾപ്പെടുത്തി ഊഷ്മളമായ സ്വീകരണമാണ് നൽകിയത്. വാണിജ്യ സഹമന്ത്രി...

ഡൽഹിയിൽ മണിപ്പൂരി സംഗീതജ്ഞൻ മർദ്ദനമേറ്റ് മരിച്ചു; ഏഴുപേർ അറസ്റ്റിൽ

ഡൽഹിയിൽ വീടിനുപുറത്ത് ബഹളുണ്ടാക്കിയത് ചോദ്യം ചെയ്ത മണിപ്പൂർ സ്വദേശിയായ സംഗീതജ്ഞൻ മർദ്ദനമേറ്റ് മരിച്ചു; ഏഴുപേർ അറസ്റ്റിൽ.ന്യൂഡൽഹിയിലെ കിലോകാരി ഗ്രാമത്തിൽ വീടിനുപുറത്ത് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത...