വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് ധനസഹായം നല്‍കുന്നതില്‍ സംസ്ഥാന സര്‍ക്കാറിനെ വെട്ടിലാക്കി കേന്ദ്രസര്‍ക്കാരിന്റെ മലക്കം മറിച്ചില്‍

.817 കോടിയുടെ വയബിലിറ്റി ഗ്യാപ് ഫണ്ട് പലിശ സഹിതം തിരിച്ചടയ്ക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഉപാധിവെച്ചത്. വിഴിഞ്ഞത്തിനായി കേന്ദ്രസര്‍ക്കാര്‍ നല്‍കിയ തുക വായ്പയാക്കി മാറ്റിയതോടെ വിഴിഞ്ഞം പദ്ധതി പ്രതിസന്ധിയിലേക്ക് നീങ്ങുന്നുവെന്നാണ് സൂചന. കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിന് പിന്നില്‍ അദാനിയുടെ സമ്മര്‍ദ്ദമെന്നാണ് സംശയിക്കുന്നത്.സംസ്ഥാനത്തിനു വലിയ സാമ്ബത്തിക ബാധ്യത ഉണ്ടാക്കുന്ന കേന്ദ്രനീക്കത്തിനിടെ കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമനു മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. വിജിഎഫ് ലഭിക്കാന്‍ ത്രികക്ഷി കരാര്‍ ഒപ്പുവയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം നടത്തുന്നതിനിടെയാണു കേന്ദ്രത്തിന്റെ നടപടി. ഇതു പുനഃപരിശോധിക്കണമെന്നു കേന്ദ്രധനമന്ത്രിക്കുള്ള കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. തമിഴ്നാട്ടിലെ തൂത്തുക്കുടി തുറമുഖത്തിനു വിജിഎഫ് അനുവദിച്ചപ്പോള്‍ നിഷ്‌കര്‍ഷിക്കാതിരുന്ന ഉപാധികളാണ് വിഴിഞ്ഞത്ത് കേന്ദ്രം ഏര്‍പ്പെടുത്തിയിരിക്കുന്നത്.ഒക്ടോബര്‍ അവസാന ആഴ്ചയിലാണ് കേന്ദ്രസര്‍ക്കാരിന്റെ ഈ തീരുമാനത്തിന്റെ മിനുട്ട്‌സ് സംസ്ഥാന സര്‍ക്കാരിന് ലഭിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ഫണ്ട് വായ്പയായാണ് നല്‍കിയത് എന്നാണ് കത്തില്‍ പറയുന്നത്. അങ്ങനെയെങ്കില്‍ പലിശയുള്‍പ്പെടെ 10,000 കോടി രൂപയോളം സര്‍ക്കാരിന് തിരിച്ചടക്കേണ്ടിവരും.
വിഴിഞ്ഞം പദ്ധതിയുടെ അതെ മോഡലിലുള്ള തൂത്തുക്കുടി അന്താരാഷ്ട്ര തുറമുഖത്തിന് കേന്ദ്രസര്‍ക്കാര്‍ സഹായമാണ് നല്‍കിയതെന്നും മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 8867 കോടി രൂപയുടെ പദ്ധതിയില്‍ 5595 കോടിയും കേരളമാണ് എടുക്കുന്നത്. ഇതിനിടയില്‍ കേന്ദ്രം അനുവദിച്ച പണം വായ്പയാക്കിയാല്‍ വലിയ തുക ആ വിധത്തില്‍ നല്‍കേണ്ടിവരുമെന്ന് മുഖ്യമന്ത്രിയുടെ കത്തില്‍ പറയുന്നു. ഇത് കൂടാതെ വിവിധ നികുതികളും ഡ്യൂട്ടികളുമായി വലിയ തുക കേന്ദ്രസര്‍ക്കാരിന് ലഭിക്കുമെന്നിരിക്കെ ഈ നീക്കം ഉപേക്ഷിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

അദാനിയാണ് ഈ നീക്കത്തിന്റെ പിന്നിലെന്നാണ് സംശയിക്കപ്പെടുന്നത്. മുന്‍പ് പദ്ധതിയുടെ ആദ്യ ഘട്ടം പൂര്‍ത്തിയാകാന്‍ അദാനി ഗ്രൂപ്പ് വൈകിയിരുന്നു. ആയിരം ദിവസം എന്ന കാലാവധി പാലിക്കാതെയിരുന്ന അദാനി 925 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. ഇതിന് വേണ്ടി നിയമപരമായി കേരളം നീങ്ങിയിരുന്നു. ഇതോടെയാണ് കേന്ദ്രസര്‍ക്കാരിന്റെ ഈ നീക്കമെന്നാണ് സൂചന.

പബ്ലിക് പ്രൈവറ്റ് പാര്‍ട്ട്ണര്‍ഷിപ്പ് (പിപിപി) മോഡല്‍ പദ്ധതികള്‍ക്കു സഹായം നല്‍കുന്ന വയബിലിറ്റി ഗ്യാപ് ഫണ്ടിങ് വിഴിഞ്ഞത്തിന് അനുവദിക്കാന്‍ 2015 ഫെബ്രുവരി മൂന്നിനാണു തീരുമാനമെടുത്തത്. തുടര്‍ന്ന് ധനമന്ത്രാലയത്തിനു കീഴിയുള്ള സാമ്ബത്തികകാര്യ വകുപ്പ് നിയോഗിച്ച ഉന്നതതല സമിതി യോഗം ചേര്‍ന്ന് 817.80 കോടി രൂപ അനുവദിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ഇപ്പോള്‍ വിജിഎഫ് ലഭിക്കാനുള്ള ഉപാധിയായി, കേന്ദ്രം നല്‍കിയ പണം സംസ്ഥാന സര്‍ക്കാര്‍ നെറ്റ് പ്രസന്റ് വാല്യൂ (എന്‍പിവി) പ്രകാരം തിരിച്ചടയ്ക്കണമെന്നാണ് ഉന്നതാധികാര സമിതി നിഷ്‌കര്‍ഷിക്കുന്നതെന്നു മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

കേന്ദ്രസഹായം ഇല്ലാതെ പ്രവര്‍ത്തികമാക്കാന്‍ കഴിയാത്ത പിപിപി നിര്‍മാണങ്ങള്‍ക്കുള്ള ധനസഹായമെന്ന നിലയിലാണ് വിജിഎഫ് നല്‍കേണ്ടതെന്നും വായ്പയായല്ല നല്‍കേണ്ടതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വിഴിഞ്ഞത്തിന്റെ കാര്യത്തില്‍ കേന്ദ്രവും കേരളവും ചേര്‍ന്നാണു നിര്‍മാണ കമ്ബനിക്ക് വിജിഎഫ് നല്‍കാമെന്നു സമ്മതിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ പണം വായ്പയായി നല്‍കാമെന്ന കേന്ദ്ര നിലപാട് വിജിഎഫ് ആശയത്തിന് എതിരാണ്.

8867 കോടി ചെലവു വരുന്ന വിഴിഞ്ഞം പദ്ധതിക്ക് കേരളം 5595 കോടി രൂപയാണ് മുതല്‍ മുടക്കുന്നത്. പരിമിതമായ സാമ്ബത്തിക ശ്രോതസുകളുള്ള ഒരു ചെറിയ സംസ്ഥാനമായ കേരളത്തിന്റെ സ്ഥിതി അനുസരിച്ച്‌ ഇതുതന്നെ വലിയ നിക്ഷേപമാണ്. ഇതിനു പുറമേ 817.80 കോടി രൂപ കൂടി പലിശ സഹിതം തിരിച്ചടയ്ക്കണമെന്നു പറയുന്നത് സംസ്ഥാനത്തിന് 10,000-12,000 കോടി രൂപയുടെ ബാധ്യത സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Leave a Reply

spot_img

Related articles

കുവൈത്തില്‍ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

തിങ്കളാഴ്ച ഉച്ചയോടെ അദാൻ പ്രദേശത്തെ ഒരു വീട്ടിലാണ് തീപിടിത്തം ഉണ്ടായത്വിവരം ലഭിച്ചതിനെ തുടർന്ന് അല്‍-ഖുറൈൻ, അല്‍-ബൈറഖ് കേന്ദ്രങ്ങളില്‍ നിന്നുള്ള അഗ്നിശമന സേനാംഗങ്ങള്‍ എത്തിയാണ്...

അതിതീവ്രമഴ, അതീവ ശ്രദ്ധ വേണമെന്ന് കെ.എസ്.ഇ.ബി

തീവ്രമഴ സാധ്യത പ്രവചിച്ചിരിക്കുന്നതിനാല്‍ വൈദ്യുതി അപകടങ്ങളില്‍‍- പ്പെടാതിരിക്കാന്‍ പൊതുജനങ്ങള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു. മരക്കൊമ്പുകള്‍ വീണോ മറ്റോ വൈദ്യുതിക്കമ്പികള്‍ പൊട്ടിക്കിടക്കാനോ ചാഞ്ഞുകിടക്കാനോ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 36 വര്‍ഷം കഠിനതടവ്

താമരക്കുളം കൊട്ടക്കാശ്ശേരി ചിറമൂല വടക്കേതില്‍ അനൂപി( 24 ) നെ യാണ് അതിവേഗ പ്രത്യേക കോടതി ജഡ്ജ് ടി. മഞ്ജിത്ത് ഇന്ത്യന്‍ ശിക്ഷാനിയമവും പോക്സോ...

ഐപിഎസ് ഓഫീസറായി ആദ്യമായി ചാർജെടുക്കാനുള്ള യാത്രയ്ക്കിടെ 26 കാരനായ ഉദ്യോഗസ്ഥന് വാഹനാപകടത്തിൽ ദാരുണാന്ത്യം

2023 ഐപിഎസ് ബാച്ചിലെ കർണാടക കേഡർ ഉദ്യോഗസ്ഥനായ ഹർഷ് ബർദൻ ആണ് വാഹനാപകടത്തിൽ മരിച്ചത്. ഞായറാഴ്ച വൈകിട്ട് കർണാടകയിലെ ഹാസനിൽ വച്ചാണ് അപകടം ഉണ്ടായത്.അടുത്തിടെയാണ്...