നോമ്പും പ്രാർഥനയുമായി സഹനത്തിന്‍റെ ദൂരങ്ങള്‍ താണ്ടി ആയിരങ്ങൾ പരുമലയിൽ. പെരുന്നാളിന് ഇന്ന് സമാപനം

ഇന്ന് പുലർച്ചെ മൂന്നിന് വിശുദ്ധ കുർബാന നടന്നു.6.15ന് ചാപ്പലില്‍ ഡോ. യാക്കോബ് മാർ ഐറേനിയോസിന്‍റെ കാർമികത്വത്തില്‍ വിശുദ്ധ മൂന്നിൻമേല്‍കുർബാന ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നു.8.30ന് പള്ളിയില്‍ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ മുഖ്യകാർമികത്വത്തില്‍ വിശുദ്ധ മൂന്നിൻമേല്‍ കുർബാന, തുടർന്ന് കബറിങ്കലില്‍ ധൂപപ്രാർഥന, 10.30ന് കാതോലിക്കാ ബാവ വിശ്വാസികള്‍ക്ക് ശ്ലൈഹീകവാഴ് വ് നല്‍കും. 12ന് മാർ ഗ്രിഗോറിയോസ് വിദ്യാർഥി പ്രസ്ഥാനം സമ്മേളനം നടക്കും. രണ്ടിന് നടക്കുന്ന റാസയോടും ആശിർവാദത്തോടും കൊടിയിറങ്ങും.പെരുന്നാളിന് കൊടിയേറിയത് മുതല്‍ ചെറുതും വലുതുമായ നിരവധി പദയാത്രാസംഘങ്ങള്‍ പരുമലയിലേക്ക് എത്തിക്കൊണ്ടിരുന്നു. ഇന്നലെ വൈകുന്നേരമായതോടെ പരുമലയും പരിസരപ്രദേശങ്ങളും തീർഥാടകരാല്‍ നിറഞ്ഞു കവിഞ്ഞു. ഇന്നലെ ഗീവർഗീസ് മാർ പക്കോമിയോസിന്‍റെ മുഖ്യകാർമികത്വത്തില്‍ ചാപ്പലില്‍ വിശുദ്ധ കുർബാന. നടന്നു. ഡോ. മാത്യൂസ് മാർ തിമോത്തിയോസിന്‍റെ മുഖ്യകാർമികത്വത്തില്‍ പള്ളിയിലും വിശുദ്ധ കുർബാന നടന്നു. തുടർന്ന് അഖില മലങ്കര പ്രാർഥനായോഗവും ധ്യാനവും സന്യാസസമൂഹം സമ്മേളനവും നടത്തി. ഉച്ചകഴിഞ്ഞ് നടന്ന തീർഥാടന വാരാഘോഷ സമാപന സമ്മേളനം കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്തു. വൈകിട്ട് പെരുന്നാള്‍ സന്ധ്യാനമസ്കാരവും കണ്‍വൻഷൻ പ്രസംഗവും നടന്നു. പള്ളിയുടെ മുകള്‍ വശത്തായി പ്രത്യേകം തയാറാക്കിയ സ്ഥലത്തുനിന്ന് കാതോലിക്കാ ബാവയും മെത്രാപ്പോലീത്താമാരും ചേർന്ന് വിശ്വാസ കള്‍ക്ക് ശ്ലൈഹീക വാഴ്‌വ് നല്‍കി. രാത്രിയില്‍ നടന്ന റാസയില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ അണിനിരന്നു. പ്രാർത്ഥനാ മന്ത്രങ്ങൾ ഉരുവിട്ട് അനിയന്ത്രിതമായി വിശ്വാസികൾ പരുമലയിലേക്ക് ഒഴുകിയെത്തിയതോടെ റാസ പള്ളിയിൽ തിരികെ എത്താൻ ഒരു മണിക്കൂറോളം വൈകി.റാസക്കു ശേഷം ഭക്തിഗാനാർച്ചന നടന്നു.

Leave a Reply

spot_img

Related articles

വിഷുവിനെ വരവേൽക്കാനൊരുങ്ങി മലയാളികൾ

നാളെ വിഷു.വിഷുവിനെ വരവേൽക്കാൻ മലയാളികൾ ഒരുങ്ങി കഴിഞ്ഞു.നാളെ പുലർച്ചെ കണികണ്ട് ഉണർന്ന് കൈനീട്ടം വാങ്ങി വിഷു ആഘോഷങ്ങളിലേക്ക് കടക്കാനുള്ള ആവേശത്തിലാണ് കുട്ടികളും മുതിർന്നവരും.മേട മാസത്തിലാണ്...

സ്വർണവില 70,000 രൂപ കടന്നു

സ്വർണവില പുതിയ റെക്കോർഡുകൾ കുറിക്കുന്നു.ഇന്ന് പവന് 200 രൂപയാണ് കൂടിയത്.ഇതോടെ സ്വർണവില 70,000 രൂപ കടന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണിവില 70,160...

ചരിത്രത്തിലാദ്യമായി ഒറ്റദിവസത്തെ ഏറ്റവും വലിയ വർധനയിൽ സ്വർണവില; പവന് 2160 രൂപ വർദ്ധിച്ചു

ചരിത്രത്തിലാദ്യമായി ഒറ്റദിവസത്തെ ഏറ്റവും വലിയ വർധനയിൽ സ്വർണവില. കേരളത്തിൽ ഇന്ന് പവന് 2160 രൂപ വർദ്ധിച്ച് 68480 രൂപയുമായി. ഇന്ന് ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ...

മാസപ്പടി കേസ്:പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

മാസപ്പടി കേസിൽ മകൾ വീണാ വിജയനെ പ്രതി ചേർത്ത് എസ്എഫഐഒ നടത്തുന്ന അന്വേഷണത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.അത്ര ഗൗരവമായി കേസിനെ കാണുന്നില്ലെന്നു മുഖ്യമന്ത്രി...