2026ൽ തമിഴ്നാട് മുഖ്യമന്ത്രിയാവുക എന്നത് നടൻ വിജയ് യുടെ ടെ നടക്കാത്ത സ്വപ്നമെന്ന് നടിയും ബിജെപി നേതാവുമായ നമിത. വിജയ് യുടെ വരവിൽ ഒരു ആശങ്കയും ഇല്ലെന്നും സുനാമി പോലെ ബിജെപി കരുത്താർജ്ജിക്കുകയാണെന്നും നമിത മാധ്യമങ്ങളോട് പറഞ്ഞു. ദക്ഷിണ ചെന്നൈയിലെ ദീപാവലി കിറ്റ് വിതരണത്തിനെത്തിയതാണ് ബിജെപി സംസ്ഥാന നിർവാഹക സമിതി അംഗം കൂടിയായ നമിത. തമിഴ്നാട്ടിൽ പാർട്ടിയുടെ വളർച്ച അതിവേഗമെന്ന് അവകാശവാദം. ടിവികെ സമ്മേളനത്തിലെ ആൾക്കൂട്ടവും വിജയ് യുടെ തീപ്പൊരി പ്രസംഗവും ബിജെപി കാര്യമാക്കുന്നതേയില്ല. പാർട്ടി രൂപീകരിച്ച് ഒന്നര വർഷത്തിനുള്ളിൽ മുഖ്യമന്ത്രിയാകുമെന്ന വിജയിയുടെ അവകാശവാദം പരിഹാസ്യം എന്നും നമിത പറഞ്ഞു.