BJP ഓഫീസുകളിൽ കുഴൽപ്പണം എത്തിച്ചു; പണം കൈമാറ്റത്തിന് പത്തു രൂപ നോട്ടിന്റെ ടോക്കൺ

തൃശൂരിന് പുറമേ കൂടുതൽ ബിജെപി ഓഫീസുകളിൽ കുഴൽപ്പണം എത്തിച്ചെന്ന് ധർമരാജന്റെ മൊഴി. കോഴിക്കോട് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിലും കുഴൽപ്പണം എത്തിച്ചു. ബിജെപി ജില്ലാ ട്രഷറർ ഉണ്ണികൃഷ്ണന് തളിയിൽ വച്ച് രണ്ടര കോടിയും ആലപ്പുഴ മേഖലാ സെക്രട്ടറി പത്മകുമാറിന് ഒന്നര കോടി രൂപയും കൈമാറി. ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസിലേക്കായും പണം എത്തിച്ചിട്ടുണ്ട് എന്ന് ധർമ്മരാജന്റെ മൊഴി.കോന്നിയിൽ കെ സുരേന്ദ്രൻ മത്സരിച്ച സമയത്ത് പഞ്ചായത്ത് മെമ്പർമാർക്ക് പണം വിതരണം ചെയ്തു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്നുതവണ കോന്നിയിൽ എത്തി. കോന്നിയിൽ എത്തുന്ന ധർമ്മരാജന് യാത്ര ചെയ്യാൻ വാഹനവും ഡ്രൈവറെയും ഏർപ്പാടാക്കി നൽകി. പത്തു രൂപ നോട്ടിന്റെ ടോക്കൺ നൽകിയാണ് ബംഗളൂരുവിൽ നിന്ന് പണം ശേഖരിച്ചതെന്നും ധർമരാജന്റെ മൊഴിയിലുണ്ട്.പണം കൈമാറ്റം ചെയ്യാൻ അടയാളമായി ഉപയോഗിച്ചത് ടോക്കൺ ആണ് ഉപയോഗിച്ചത്. പത്തു രൂപ നോട്ടിന്റെ ടോക്കൺ നൽകിയാണ് ധർമ്മരാജൻ ബെംഗളൂരുവിൽ നിന്ന് പണം ശേഖരിച്ചത്. പത്തു രൂപയുടെ നോട്ടിൻ്റെ ഫോട്ടോയെടുത്ത് ബംഗളൂരുവിലേക്ക് അയച്ചു നൽകും. പണം ശേഖരിക്കേണ്ട സ്ഥലത്തെത്തി ചിത്രത്തിലെ നോട്ട് നൽകിയശേഷം കുഴൽപ്പണം സ്വന്തമാക്കുന്നത് ആയിരുന്നു രീതി.

Leave a Reply

spot_img

Related articles

ഫാമിലി കൗണ്‍സിലര്‍ തസ്തിക ഒഴിവ്

ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയിലേക്ക് ഫാമിലി കൗണ്‍സിലര്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ബി എ / ബി എസ് സി സൈക്കോളജി (മുഴുവന്‍ സമയം),...

എം.എ. ബേബി സിപിഎം ജനറല്‍ സെക്രട്ടറിയാകുവാൻ സാധ്യത

എം.എ. ബേബി സിപിഎം ജനറല്‍ സെക്രട്ടറിയാകുവാൻ സാധ്യതയേറി.ആദ്യഘട്ടത്തില്‍ പരിഗണിക്കപ്പെട്ട രാഘവലുവിനും അശോക് ധാവ്ളയ്ക്കു മതിയായ പിന്തുണയില്ലാതായതോടെയാണിത്. ബേബിയുടെ സീനിയോരിറ്റിയും, ദേശീയതലത്തിലെ പ്രവര്‍ത്തന മികവും ഘടകമാകും....

ഗോകുലം ഗോപാലന്റെ ഓഫീസിൽ ഇ ഡി റെയ്ഡ്

മോഹൻ ലാൽ ചിത്രമായ എംപുരാന്റെ നിർമ്മാതാവും പ്രമുഖ വ്യവസായിയുമായ ഗോകുലം ഗോപാലന്റെ ഓഫീസിൽ എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റിൻ്റെ റെയ്‌ഡ്. ഗോകുലം ഗോപാലന്റെ ചെന്നൈ കോടമ്പാക്കത്തെ ധനകാര്യ...

വീണാ വിജയനെതിരായ കേസ് സി.പി.എം ഏറ്റെടുക്കില്ല; എം.വി. ഗോവിന്ദൻ

മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണാ വിജയനെതിരായ കേസ് സി.പി.എം ഏറ്റെടുക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.കേസ് വീണ വിജയനും കമ്പനിയും ഏറ്റെടുക്കും.വഴിവിട്ട ഒരു...