കോഴപ്പണം ആരോപണം ഉന്നയിച്ച തീരൂർ സതീശൻ സിപിഎം ടൂൾ ആണന്ന് ബി ജെ പി നേതാവ് ശോഭ സുരേന്ദ്രൻ .ഇതിന് പിന്നിൽ എ.കെ.ജി സെൻ്ററെന്നും ശോഭാ സുരേന്ദ്രൻ കുറ്റപ്പെടുത്തി.ഗോഡ്ഫാദർ വളർത്തി വിട്ട ആളല്ല താൻ. നൂലിൽ കെട്ടി ഇറക്കിയതുമല്ല.തിരൂർ സതീശനെ ഉപയോഗിച്ച് തൻ്റെ രാഷ്ട്രീയ ജീവിതം തകർക്കാമെന്ന് ആരും കരുതേണ്ട. ചെറുപ്പം മുതൽ ആർ എസ് എസ് പ്രവർത്തകയായ തനിക്ക് ബി.ജെ.പി പ്രസിഡൻ്റാകാൻ അയോഗ്യതയെന്തെന്ന് ശോഭ സുരേന്ദ്രൻ ചോദിച്ചു.