നാടിൻ്റെ വേദനയായ മുനമ്പത്തിന് ചങ്ങനാശേരി അതിരൂപതയുടെ ഐക്യദാർഢ്യം: മാർ തോമസ് തറയിൽ മെത്രാപ്പോലീത്ത

മുനമ്പം – ചെറായി പ്രദേശങ്ങളിലെ ജനങ്ങൾ നേരിടുന്ന കുടിയിറക്കു ഭീഷണി അവരുടെ മാത്രമോ ഏതെങ്കിലും ഒരു പ്രത്യേക മതവിഭാഗത്തിൻ്റെ മാത്രമോ പ്രശ്നമല്ലെന്നും ഈ നാടിൻ്റെ മുഴുവൻ വേദനയാണെന്നും ഭരണനേതൃത്വങ്ങൾ അതിനെ ഗൗരവത്തോടെ കാണണമെന്നും ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്താ മാർ തോമസ് തറയിൽജനാധിപത്യ രാഷ്ട്രത്തിൽ നീതി നിഷേധിക്കപ്പെടുന്നത് അപലപനീയമാണ്. ഏറ്റവും ചെറിയവനും തൻ്റെ ജീവനും സ്വത്തും സംരക്ഷിക്കാനും സുരക്ഷിതമായി ജീവിക്കാനുമുള്ള സാഹചര്യം ലഭിക്കുന്നതാണ് ജനാധിപത്യത്തിൻ്റെ മഹനീയത. സ്വാതന്ത്ര്യവും സമത്വവും സംരക്ഷിക്കാൻ ജനങ്ങൾ തെരുവിലിറങ്ങേണ്ടി വരുന്നത് സദ്ഭരണത്തിൻ്റെ ലക്ഷണമല്ല. ഈ വിഷയത്തിൽ ഭരണകൂടങ്ങളുടെ നിർദ്ദയമായ മൗനം അത്ഭുതപ്പെടുത്തുന്നു. സങ്കുചിത താൽപര്യങ്ങളും പ്രീണന നയങ്ങളും ഉപേക്ഷിച്ച് തുറന്ന സമീപനത്തോടെ ഈ പ്രശ്നം പരിഹരിക്കാൻ രാഷ്ട്രീയ നേതൃത്വങ്ങൾ തയ്യാറാകണമെന്നും മാർ തറയിൽ ആവശ്യപ്പെട്ടു. ചങ്ങനാശേരി അതിരുപതയിൽ നിന്നും അമ്പതംഗ പ്രതിനിധി സംഘത്തോടൊപ്പം മുനമ്പം സമരപന്തൽ സന്ദർശിച്ച്‌ ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ എത്തിയതായിരുന്നു മാർ തറയിൽ. അതിരൂപതാ പാസ്റ്ററൽ കൗൺസിൽ, പി.ആർ – ജാഗ്രതാ സമിതി, വിവിധ സംഘടനകൾ എന്നിവയുടെ പ്രതിനിധികൾ സംഘത്തിൽ ഉൾപ്പെട്ടിരുന്നു. ചങ്ങനാശേരി അതിരൂപതയുടെ പ്രതിനിധികളായി വികാരി ജനറാൾ മോൺ. ജോൺ തെക്കേക്കര, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. രേഖാ മാത്യൂസ്, പി ആർ ഒ അഡ്വ.ജോജി ചിറയിൽ, കത്തോലിക്കാ കോൺഗ്രസ് പ്രസിഡണ്ട് ബിജു സെബാസ്റ്റ്യൻ, സമരസമിതി പ്രതിനിധികളായി ഫാ. ജോഷി മയ്യാറ്റിൽ, ഫാ.ജേക്കബ് കയ്യാലകം എന്നിവർ പ്രസംഗിച്ചു.

Leave a Reply

spot_img

Related articles

സിപിഎമ്മിൽ സമഗ്ര അഴിച്ചുപണി; പി ജയരാജൻ ഉൾപ്പെടെ 3 പേർ പുതുതായി സംസ്ഥാന സെക്രട്ടറിയേറ്റിൽ; ടി പി രാമകൃഷ്‌ണനും, തോമസ് ഐസക്കും പുറത്ത്

സി പി എമ്മിൽ വിശാലമായ അഴിച്ചുപണി. സംസ്ഥാന സെക്രട്ടറിയേറ്റ് പുനസംഘടിപ്പിച്ചു.മൂന്നു പേരെ പുതുതായി ഉൾപ്പെടുത്തിക്കൊണ്ടാണ് സംസ്ഥാന സെക്രട്ടറിയേറ്റ് പുന:സംഘടിപ്പിച്ചിരിക്കുന്നത്.പി ജയരാജൻ, വി ശിവൻകുട്ടി, എം...

മുട്ടിൽ മരംമുറി കേസ്: വിചാരണ തടയണമെന്ന അഗസ്റ്റിൻ സഹോദരങ്ങളുടെ ഹർജി ഹൈക്കോടതി തള്ളി

മുട്ടില്‍ മരം മുറിയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസില്‍ അഗസ്റ്റിൻ സഹോദരങ്ങൾക്ക് കനത്ത തിരിച്ചടി.ചോറ്റാനിക്കര കോടതിയിൽ തുടങ്ങാനിരിക്കുന്ന വിചാരണ തടയണമെന്ന അഗസ്റ്റിൻ സഹോദരങ്ങളുടെ ഹര്‍ജി ഹൈക്കോടതി തള്ളി.വിചാരണ...

കോട്ടയം മെഡിക്കൽ കോളേജിൽ നവജാത ശിശുവിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവം, ചികിത്സാ പിഴവിൽ കേസ്

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നവജാത ശിശുവിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ ഗാന്ധിനഗർ പൊലീസ് കേസ് എടുത്തു.കോഴിക്കോട് സ്വദേശി അഞ്ജു വിനീഷ് ആണ്...

മാത്യു കുഴല്‍നാടന്‍ എഎല്‍എയുടെ കോതമംഗലത്ത് നിര്‍മാണത്തിലിരുന്ന വീട്ടില്‍ മോഷണം

മാത്യു കുഴല്‍നാടന്‍ എഎല്‍എ യുടെ കോതമംഗലത്ത് നിര്‍മാണത്തിലിരുന്ന വീട്ടില്‍ മോഷണം.എംഎല്‍എയുടെ കോതമംഗലം പൈങ്ങോട്ടൂരിലുള്ള നിര്‍മാണത്തിലിരിക്കുന്ന വീട്ടിലാണ് മോഷണം നടന്നത്. 50,000 രൂപ വിലവരുന്ന ഇലക്ട്രിക്...