വാക്കത്തിയുമായി ആലുവ നഗരത്തിൽ മണിക്കൂറുകളോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച് തെങ്ങുകയറ്റ തൊഴിലാളി.
കോതമംഗലം നാടുകാണി സ്വദേശി സുരേഷാണ് ഭീതി ഉയർത്തിയത്. നിരവധി വാഹനങ്ങളും ഇയാൾ തടഞ്ഞു.
അവസാനം പൊലീസ് ഇയാളെ ബലപ്രയോഗത്തിലൂടെ കീഴടക്കി.
ഇയാൾ മാനസിക അസ്വസ്ഥത പ്രകടിപ്പിക്കുന്നുണ്ട്.
താൻ എയ്ഡ്സ് രോഗിയാണെന്നും തന്റെയടുത്തേക്ക് വരരുതെന്നും ഇയാൾ ആക്രോശിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ എലിസാ ടെസ്റ്റിനും വിധേയനാക്കും.